അൽെഎൻ: കഴിഞ്ഞ തവണത്തെ ജേതാക്കളായ ആസ്ട്രേലിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് ത ോൽപിച്ച് യു.എ.ഇ ഏഷ്യൻ ഫുട്ബാളിെൻറ സെമിഫൈനലിൽ. 68ാം മിനിറ്റിൽ അലി അഹ്മദ് മബ്ഖ ൂത് നേടിയ ഗോളാണ് ആർത്തലക്കുന്ന ആരാധകക്കൂട്ടത്തിന് മുന്നിൽ യു.എ.ഇക്ക് വിജയം സ മ്മാനിച്ചത്. 2015ൽ ആസ്ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബാളിെൻറ സെമിഫൈനലിൽ ത ങ്ങളെ തോൽപിച്ചതിനുള്ള മധുര പ്രതികാരവുമായി യു.എ.ഇക്ക് ഇൗ വിജയം. ചൊവ്വാഴ്ച ഖത്തറിനെതിരെയാണ് യു.എ.ഇയുടെ സെമി മത്സരം.
ആസ്ട്രേലിൻ ഡിഫൻറർ മിലോസ് ഡിജിനക് ഗോളി മാറ്റ് റയാന് നൽകിയ ബാക്ക് പാസ് കവർന്നെടുത്താണ് മബ്ഖൂത് ഗോൾ നേടിയത്. പന്ത് കൈവശം വെക്കുന്നതിലും ഗോൾശ്രമങ്ങളിലും മുന്നിൽനിന്നിട്ടും വലയിൽ പന്തെത്തിക്കാൻ ആസ്ട്രേലിയക്ക് സാധിക്കാതിരുന്നതോടെ മബ്ഖൂതിെൻറ ഗോൾ മത്സരത്തിെൻറ വിധിയെഴുതി.
കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമിനും ഗോൾ കണ്ടെത്താനായില്ല. രണ്ടാം മിനിറ്റിൽ ഇസ്മാഇൗൽ മതാർ എടുത്ത കോർണർ കിക്കിൽ അലി അഹ്മദ് മബ്ഖൂത് ഹെഡ് ചെയ്തെങ്കിലും പന്ത് പുറത്തേക്കായിരുന്നു. രണ്ട് മിനിറ്റിന് ശേഷം ആസ്ട്രേലിയക്ക് അനുകൂലമായ കോർണർ. ക്രിസ് െഎകണോമിഡിസ് എടുത്ത കോർണർ കിക്കിൽ ബോക്സിന് മധ്യത്തിൽ വെച്ച് ട്രെൻറ് സെയ്ൻസ്ബറി ഹെഡ് ചെയ്തെങ്കിലും പന്ത് വളരെ ഉയരത്തിലൂടെ പുറത്ത്. 15ാം മിനിറ്റിൽ ലഭിച്ച കോർണറും ആസ്ട്രേലിയ പാഴാക്കി. ക്രിസ് െഎകണോമിഡിസിൽനിന്ന് ലഭിച്ച പന്തിൽ ജാക്സൺ ഇർവിൻ വലങ്കാൽ പ്രയോഗിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിൽ പറന്നു.
പരിേക്കറ്റ യൂ.എ.ഇ താരം മുഹമ്മദ് ഗരീബിന് പകരം 18ാം മിനിറ്റിൽ ഖലീഫ മുബാറക് മൈതാനത്തെത്തി. തുടർന്ന് മാജിദ് ഹസ്സൻ അഹ്മദിൽനിന്നുള്ള പാസ് സ്വീകരിച്ച് ഇസ്മാഇൗൽ അൽ ഹമ്മാദി പോസ്റ്റിെൻറ മധ്യത്തിലേക്ക് തൊടുത്ത വലങ്കാലനടി ഗോളി തടുത്തു. പിന്നീട് ആസ്ട്രേലിയയുടെ അവസമായിരുന്നു. ബോക്സിെൻറ മധ്യത്തിൽനിന്ന് ജാമി മക്ലാരെൻ എടുത്ത ഹെഡർ പോസ്റ്റിന് ഇഞ്ചുകൾ മാറി പുറത്തേക്ക്. 29ാം മിനിറ്റിലും ജാമി മക്ലാരെൻറ ഗോൾ ശ്രമം വിഫലം.
40ാം മിനിറ്റിൽ അപോസ്തലോ ജിയാനോവും അവസരം പാഴാക്കി. ഇടതു ഭാഗത്തുനിന്നെടുത്ത കിക്ക് യു.എ.ഇ ഗോളി പണിപ്പെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. 44ാം മിനിറ്റിൽ കോർണർ കിക്കിൽനിന്നുള്ള പന്ത് ജാമി മക്ലാറെെൻറ ഷോട്ട് പുറത്തേക്ക് പോയി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് അലി അഹ്മദ് മബ്ഖൂതിെൻറ ഹെഡർ പോസ്റ്റിന് പുറേത്തക്ക്.
51ാം മിനിറ്റിൽ ആസ്ട്രേലിയൻ താരം മിലോസ് ഡിജിനകിെൻറ ഗോൾശ്രമം പാഴായി. അടുത്ത മിനിറ്റിൽ യു.എ.ഇ ഇസ്മാഇൗൽ മതാറിനെ മാറ്റി മുഹമ്മദ് അബ്ദുൽ റഹ്മാനെ ഇറക്കി. തുടർന്ന് റോബി ക്രൂസിെൻറ ഹെഡർ യു.എ.ഇ ഗോളി രക്ഷപ്പെടുത്തി. യു.എ.ഇ ഗോൾ നേടിയതിന് ശേഷം ആസ്ട്രേലിയ റോബി ക്രൂസിന് പകരം ആവേർ മാബിലിനെ പരീക്ഷിച്ചെങ്കിലും ഗോൾ തിരിച്ചടിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.