ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ആശാൻ അനുസ്മരണവും കവിയരങ്ങും പ്രസിഡന്‍റ്​ ഗിരീശൻ കാട്ടാമ്പൽ ഉദ്ഘാടനം ചെയ്യുന്നു

ആശാൻ അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു

അജ്മാൻ: ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ സാഹിത്യ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ആശാൻ അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു. കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്​ഘാടനം ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ പ്രസിഡന്‍റ്​ ഗിരീശൻ കാട്ടാമ്പൽ നിർവഹിച്ചു.

കുമാരനാശാന്‍റെ പ്രശസ്ത കവിത ‘കരുണ’യെ അനുസ്മരിച്ച്​ ഇന്ത്യൻ സോഷ്യൽ സെന്‍റർ ജോ. സെക്രട്ടറി രാജേന്ദ്രൻ പുന്നപ്പുള്ളി സംസാരിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ദേവനന്ദ പ്രഭാത്, കുട്ടികളായ വേദ വിനീഷ്, ഋതു ഋഷികേഷ്, ഗൗരി, ഗായത്രി എന്നിവർ കരുണയുടെ ചില ഭാഗങ്ങൾ ആലപിച്ചു. സാഹിത്യ വിഭാഗം കൺവീനർ സുരേഷ് കൃഷ്ണയായിരുന്നു മോഡറേറ്റർ.

എം.ഒ. രഘുനാഥ്, പി. അനീഷ, ഡോ. ഉഷ ഷിനോജ്, ഉണ്ണികൃഷ്ണൻ കൊട്ടാരത്ത് എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. സെക്രട്ടറി ബഷീർ കാലടി, ട്രഷറർ പ്രദീപ്​ എന്നിവർ സംസാരിച്ചു. പങ്കെടുത്ത കവികൾക്ക് സാഹിത്യ വിഭാഗത്തിന്‍റെ ഉപഹാരം നൽകി. സാഹിത്യ വിഭാഗം കൺവീനർ സുരേഷ് കൃഷ്ണ സ്വാഗതവും വൈസ് പ്രസിഡന്‍റ്​ പ്രേംകുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Ashan memorial service and poetry readings organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.