ഉമ്മുൽ ഖുവൈൻ കലാലയം സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമം പുന്നയൂർക്കുളം സൈനുദ്ദീൻ ഉത്ഘാടനം ചെയ്യുന്നു
ഉമ്മുൽ ഖുവൈൻ: കലയും സംസ്കാരവും നന്മയുള്ള മനുഷ്യനെ സൃഷ്ടിക്കുന്നുവെന്ന് ഉമ്മുൽ ഖുവൈൻ കലാലയം സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരികസംഗമം അഭിപ്രായപ്പെട്ടു.
സംഗമം എഴുത്തുകാരൻ പുന്നയൂർക്കുളം സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സർഗാത്മക ഭാവനയുടെയും ബോധപൂർവമായ ഉപയോഗമാണ് ഇത്തരം കലാ-സാഹിത്യങ്ങൾ നിർവഹിക്കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. റിയാസ് ലത്തീഫി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി റാഷിദ് മൂർക്കനാട് പ്രമേയ പ്രഭാഷണം നടത്തി. മുഹമ്മദ് എം.ബി (കെ.എം.സി.സി), മുജീബ് കോട്ടോപ്പാടം (ആർ.എസ്.സി- യു.എ.ഇ), ഫാറൂഖ് മാണിയൂർ (ഐ.സി.എഫ്), ഫൈസൽ താനൂർ (കലാലയം സാംസ്കാരിക വേദി) പ്രസംഗിച്ചു. സാഹിത്യോത്സവ് മത്സരത്തിൽ ജംഇയ്യ സെക്ടർ, സൽമ സെക്ടർ, സുററ സെക്ടർ ജേതാക്കളായി. സുഹൈൽ പകര സ്വാഗതവും ആഷിഖ് അരീക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.