അബൂദബി: എന്‍.വൈ.യു അബൂദബി വാര്‍ഷിക ഫാല്‍ക്കണ്‍ റൈഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൈക്ലിങ്ങിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മൂവായിരത്തോളം റൈഡര്‍മാര്‍ ഒത്തുകൂടി. അല്‍ ഹുദൈരിയാത്ത് ഐലന്‍ഡില്‍ നടന്ന സൈക്ലിങ് റൈഡില്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ സംബന്ധിച്ചു. 11കി.മീറ്റര്‍ ദൂരത്തിലാണ് റൈഡ് നടന്നത്. യു.എ.ഇയില്‍ പ്രത്യേകിച്ച് അബൂദബിയില്‍ വ്യായാമത്തിനും ഗതാഗത മാര്‍ഗമെന്നനിലയില്‍ സൈക്ലിങ് കൂടുതല്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്.
എമിറേറ്റിലെ ഹുദൈരിയാത്ത് ദ്വീപിലെ സൈക്ലിങ് ഹബ് തുറന്നതോടെ അബൂദബി ആഗോള സൈക്ലിങ് ഹബ് ആയി മാറിയിരിക്കുകയാണ്. പൊതുജനങ്ങളെ സൈക്ലിങ് രംഗത്ത് വ്യാപൃതരാക്കാന്‍ സഹായിക്കുന്നതില്‍ സേവനം നല്കുന്ന പശ്ചിമേഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. എമിറേറ്റിലെ സൈക്ലിങ് സൗഹൃദ ഇടപെടലുകളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷനൽ അബൂദബിയെ ബൈക്ക് സിറ്റിയായി തിരഞ്ഞെടുത്തിരുന്നു. പശ്ചിമേഷ്യയിലും ഏഷ്യയിലും തന്നെ ഈ പദവി നേരിടുന്ന നഗരം കൂടിയാണ് അബൂദബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.