അപർണ സായിയെ ദുബൈ പൊലീസ്​ ആദരിക്കുന്നു

കോവിഡ് ​ പോരാളികൾക്ക് പ​ുഷ്​പങ്ങൾ നൽകി അപർണ; ആദരിച്ച്​ പൊലീസ്​

ദുബൈ: കോവിഡ്​ കാലത്തും മുൻനിരയിൽ പ്രവർത്തിച്ച പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ പുഷ്​പങ്ങൾ നൽകി ഇന്ത്യൻ ഹൈസ്​കൂൾ വിദ്യാർഥി അപർണ സായി. ഉദ്യോഗസ്​ഥർക്കും ജീവനക്കാർക്കും പുഷ്​പങ്ങൾ സമ്മാനിക്ക​ണ​െമന്ന അപർണയുടെ ആഗ്രഹം പൊലീസ്​ സാധിച്ചുകൊടുക്കുകയായിരുന്നു.

അപർണയുടെ പ്രവൃത്തിയെ പൊലീസ്​ അഭിനന്ദിക്കുകയും ആദരിക്കുകയം ചെയ്​തു. കോവിഡ്​ കാലത്തും​ ദേശീയ അണുനശീകരണ യജ്​ഞ സമയത്തും ആരോഗ്യപ്രവർത്തകർക്കൊപ്പം മുൻനിരയിൽനിന്ന്​ പ്രവർത്തിച്ചവരാണ്​ ദുബൈ പൊലീസ്​. എല്ലാ വിഭാഗങ്ങളുമായും മികച്ച സൗഹൃദമാണ്​ ദുബൈ പൊലീസി​െൻറ ലക്ഷ്യമെന്നും അപർണയെ പോലുള്ള കുട്ടികളുടെ പ്രവൃത്തികൾ ആദരിക്കപ്പെടേണ്ടതാണെന്നും ദുബൈ പൊലീസിലെ ട്രാൻസ്​പോർട്ട്​ ആൻഡ്​ റെസ്​ക്യൂ വിഭാഗം ഡയറക്​ടർ ഡോ. മുഹമ്മദ്​ നാസർ അൽ റസൂഖി പറഞ്ഞു. പൊതുജനങ്ങളുമായുള്ള സഹകരണമാണ്​ ദുബൈയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ പൊലീസിന്​ അപർണയുടെ രക്ഷിതാക്കൾ നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.