അൻവിത സ്റ്റാലിൻ
ഷാർജ: ദേശീയ സ്കേറ്റിങ് റാങ്കിങ് ചാമ്പ്യൻഷിപ്പിൽ ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥിനി അൻവിത സ്റ്റാലിൻ ഇരട്ട മെഡലുകൾ സ്വന്തമാക്കി.
പാർക്ക് സ്കേറ്റിങ് റാങ്കിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലും സ്ട്രീറ്റ് സ്കേറ്റിങ് റാങ്കിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലുമാണ് നേടിയത്. ചണ്ഡിഗഢിൽ നടന്ന ദേശീയ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മാതാപിതാക്കളോടൊപ്പമാണ് അൻവിത പങ്കാളിയായത്.
തൃശൂർ ഏങ്കണ്ടിയൂർ സ്വദേശിയും ദുബൈ ഡി.പി വേൾഡിൽ സീനിയർ സൂപ്പർവൈസറുമായ സ്റ്റാലിൻ മേലേടത്തിന്റെയും ഫാർമസിസ്റ്റായ ഷൈനി സ്റ്റാലിന്റെയും മകളായ അൻവിത ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
ദേശീയതലത്തിൽ ഉജ്ജ്വല വിജയവും മെഡലും കരസ്ഥമാക്കിയ അൻവിതയെ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫാ ആസാദ് തുടങ്ങിയവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.