‘ഓ​ർ​ഡ​ർ ഓ​ഫ് സാ​യി​ദ്’ ഫ​സ്റ്റ് ക്ലാ​സ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ​വ​ർ യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നൊ​പ്പം


കള്ളപ്പണ വിരുദ്ധ സമിതിക്ക്​ ‘ഓർഡർ ഓഫ്​ സായിദ്​’ പുരസ്കാരം

അബൂദബി: യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്ദുല്ല ബിൻ സായിദ് ആൽ നഹ്​യാനും രാജ്യത്തെ കള്ളപ്പണ, ഭീകരവാദ ഫണ്ടിങ്​ വിരുദ്ധ സമിതിക്കും ‘ഓർഡർ ഓഫ് സായിദ്’ ഫസ്റ്റ് ക്ലാസ് പുരസ്‌കാരം നൽകി ആദരിച്ചു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക്​ ഫോഴ്​സിന്റെ (എഫ്​.എ.ടി.എഫ്​) ‘ഗ്രേ’ ലിസ്റ്റിൽ നിന്ന്​ യു.എ.ഇ പുറത്തുകടന്ന സാഹചര്യത്തിലാണ്​ സമിതിക്ക്​ അംഗീകാരം നൽകിയിരിക്കുന്നത്​. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് എഫ്​.എ.ടി.എഫ്. യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ അവാർഡുകൾ സമ്മാനിച്ചത്​. യു.എ.ഇയുടെ വിജയത്തിൽ സമിതി അംഗങ്ങളുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവയെ ചെറുക്കുന്നതിനുള്ള രാജ്യത്തിന്‍റെ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള ഒന്നിലധികം സ്ഥാപനങ്ങളുടെ ശ്രമങ്ങളുടെ പരിസമാപ്തിയാണ് ഈ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അനധികൃത പണമൊഴുക്കിന്​ സാധ്യതയുള്ള രാജ്യങ്ങളെയാണ്​ ‘ഗ്രേ’ ലിസ്റ്റിൽ ഉൾപ്പെടുത്താറുള്ളത്​. പട്ടികയിൽനിന്ന്​ പുറത്തുകടന്നതോടെ ലോകതലത്തിൽ തന്നെ രാജ്യത്തിന്‍റെ മികവ്​ വർധിച്ചിരിക്കയാണ്​. സാമ്പത്തിക രംഗത്ത്​ അപകടസാധ്യതയുള്ള രണ്ട്​ ഡസൻ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന്​ യു.എ.ഇയെ ഒഴിവാക്കിയത്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ പ്രഖ്യാപിച്ചത്​

Tags:    
News Summary - Anti-black money committee awarded 'Order of Zayed'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.