ദുബൈ പൊലീസിന്‍റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ നിയമിതരായ വനിത ഉദ്യോഗസ്ഥർ  

കൺട്രോൾ സെന്‍റർ നിയന്ത്രിക്കാൻ വനിതകളും

ദുബൈ: ദുബൈ പൊലീസിന്‍റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററുകൾ നിയന്ത്രിക്കാൻ വനിതകളും. ആറ് മാസത്തെ സംയോജിത പരിശീലനം പൂർത്തിയാക്കിയ വനിത സേനാംഗങ്ങൾ ചുമതലയേറ്റെടുത്തു. ആദ്യമായാണ് ദുബൈ പൊലീസിന്‍റെ കൺട്രോൾ ആൻഡ് കമാൻഡ് സെന്‍ററിൽ വനിതകളെ നിയമിക്കുന്നത്.

24 സ്പെഷലൈസ്ഡ് കോഴ്സുകളും പ്രാക്ടിക്കൽ പരിശീലനവും അടങ്ങുന്നതാണ് കോഴ്സ്. എമർജൻസി റെസ്പോൺസ് ഡിവിഷൻ ഉൾപ്പെടെയുള്ള വിഭാഗത്തിൽ പരിശീലനം നൽകി. ലഫ്റ്റനന്‍റ് മിറ മുഹമ്മദ് മദനി, ലഫ്റ്റനന്‍റ് സമർ അബ്ദുൽ അസീസ് ജഷൂഹ്, ലഫ്റ്റനന്‍റ് ഖൂലൂദ് അഹ്മദ് അൽ അബ്ദുല്ല, ലഫ്റ്റനന്‍റ് ബാഖിത ഖലീഫ അൽ ഗാഫ്ലി എന്നിവരെയാണ് ആദ്യ ബാച്ചിൽ നിയമിച്ചത്. ഇവരുടെ കഴിവ് പരീക്ഷിച്ചറിഞ്ഞ ശേഷമാണ് നിയമനം. വനിതകൾക്കും യുവാക്കൾക്കും പ്രചോദനം നൽകുക എന്നതാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സ്ത്രീ ഉദ്യോഗസ്ഥർ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും മുൻകാലങ്ങളിൽ പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലികൾ സ്ത്രീകളും ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്നും പൊലീസ് ജനറൽ ഓപറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു.

Tags:    
News Summary - And women to manage the control center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.