ദുബൈ: പൊലീസിനെ ആക്രമിച്ച കേസിൽ അമേരിക്കൻ ഇൻഫ്ലുവൻസർക്കും സഹോദരനും മൂന്നുമാസം തടവും നാടുകടത്തലും ശിക്ഷ. രാത്രി മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. മുൻ വ്യോമസേനാംഗവും മിസ്റ്റർ യു.എസ്.എ മത്സരാർഥിയുമായ ഇൻഫ്ലുവൻസറും സഹോദരനുമാണ് പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും അറസ്റ്റ് തടയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ടത്.
5244 ദിർഹം ഇവർക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. തടവ് കാലാവധി പൂർത്തിയായാൽ ഇവരെ നാടുകടത്തുമെന്നും സംഭവത്തിൽ പൊലീസുകാരന് പരിക്കേൽക്കുകയും പൊലീസ് വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നുവെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.