വിസ്മയം, പഴമയുടെ നിർമിതി

പൂർവികരുടെ ജീവിത സാഹചര്യങ്ങളുടെ നേർക്കാഴ്ച്ച സമ്മാനിക്കുന്നതാണ് റാസൽഖൈമയിലെ ഈ കളിമൺ മസ്ജിദ്. ഖുസൈദാത്തിൽ ജാമിയ എന്ന പേരിലുള്ള മസ്ജിദിന് 20 ചതുരശ്ര അടി വിസ്തീർണവും രണ്ടര മീറ്റർ മാത്രം ഉയരവുമാണുള്ളത്. ഉരുളൻ കല്ലുകളിൽ കളിമണ്ണും ചുണ്ണാമ്പ് മിശ്രിതവുമാണ് ചുമരുകൾക്ക് ബലം നൽകുന്നത്. ഈന്തപ്പനതടികളും ഓലകളിലുമാണ് മേൽകൂരയുടെ നിർമിതി. പള്ളിക്ക് 200 വർഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നതായി സമീപത്തെ ഇതേ പേരിലുള്ള മസ്ജിദ് ഇമാം തിരൂർ സ്വദേശിയായ അബ്ദുൽ ഹമീദ് മിസ്ബാഹി പറയുന്നു. മസ്ജിദ് ഇന്ന് പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണയിലാണ്. ഇവിടെ നമസ്കാരം നിർവഹിച്ചിട്ടുള്ള വയോധികനായ പാകിസ്താൻ സ്വദേശി ദുബൈയിൽ നിന്ന് ഇടക്കാലത്ത് പള്ളി സന്ദർശിക്കാൻ എത്തിയത് കൗതുകമുളവാക്കിയ ഓർമയാണെന്നും മിസ്ബാഹി അഭിപ്രായപെട്ടു.

Tags:    
News Summary - Amazing, ancient construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.