റാസല്‍ഖൈമയില്‍ വാഹനാപകടത്തിൽ ആലുവ സ്വദേശി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

റാസല്‍ഖൈമ: റാക് ജബല്‍ ജെയ്സ് സന്ദര്‍ശിച്ച് മടങ്ങവെ വാഹനം അപകടത്തില്‍പെട്ട് റാസല്‍ഖൈമയില്‍ മലയാളി യുവാവ് മരിച്ചു. ദുബൈ ഇ.എല്‍.എല്‍ പ്രോപ്പര്‍ട്ടീസിലെ സെയില്‍സ് ഓഫിസറും ആലുവ തോട്ടക്കാട്ടുകര (കനാല്‍ റോഡ്) പെരെക്കാട്ടില്‍ വീട്ടില്‍ കുഞ്ഞു മുഹമ്മദ്-ജുവൈരിയ ദമ്പതികളുടെ മകനുമായ പി.കെ. അഫ്സലാണ് (43) മരിച്ചത്.

അഫ്സലിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. റാക് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് അഫ്സല്‍ യു.എ.ഇയിലെത്തിയത്. ഭാര്യ: ഷിബിന. മക്കള്‍: മെഹ്റിഷ്, ഇനാറ. സഹോദരങ്ങള്‍: സിയാസ്, ആസിഫ് (ദുബൈ).

Tags:    
News Summary - Aluva native died in a car accident in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.