ആലപ്പുഴോത്സവം സീസൺ 6: ഷാർജ സഫാരി മാളിൽ നവംബർ 29ന്

ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം ആലപ്പുഴോത്സവം സീസൺ 6 ഷാർജ സഫാരി മാളിൽ 2026 നവംബർ 29ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്‍റ്​ ഇർഷാദ് സൈനുദീന്‍റെ അധ്യക്ഷതയിൽ ​ചേർന്ന യോഗത്തിൽ സാബു അലിയാർ, രാജേഷ് ഉത്തമൻ, ശിവശങ്കർ വലിയകുളങ്ങര, രഞ്ജുരാജ് വലിയ കുളങ്ങര, ബിജി രാജേഷ്, ശ്രീകല രഞ്ജു, ചന്ദ്രജിത്ത് കായംകുളം, ശരത് കുമാർ, സതീഷ് കായംകുളം, സമീർ പനവേലിൽ, ഷിബു മാവേലിക്കര, നസീർ ആലപ്പുഴ, ഷാനവാസ്, താരിഖ് തമ്പി, റോജി ചെറിയാൻ, മുഹമ്മദ് ആസിഫ്, പത്മരാജ്, സജിന നൂറനാട്, മുബിൻ കൊല്ലുകടവ്, അരുൺ ബാലകൃഷ്ണൻ, അൻഷാദ് ബഷീർ എന്നിവർ പങ്കെടുത്തു.

ആലപ്പുഴോത്സവത്തിന്‍റെ വിജയത്തിനായി 51 അംഗ സ്വാഗത സംഘം രൂപീകരിക്കും. ആലപ്പുഴ ഉത്സവം കൺവീനറായി റഹീസ് കാർത്തികപ്പള്ളിയെയും ഫൈനാൻസ് കമ്മിറ്റി ചെയർമാനായി നൗഷാദ് അമ്പലപ്പുഴയെയും തെരഞ്ഞെടുത്തു.

Tags:    
News Summary - Alappuzhotsavam Season 6: November 29th at Sharjah Safari Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.