ആലപ്പുഴോത്സവം സീസൺ 2

ഷാർജ: യു.എ.ഇയിലെ ആലപ്പുഴ ജില്ലയിൽനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സമാജത്തിന്‍റെ ഓണാഘോഷം 'ആലപ്പുഴോത്സവം സീസൺ-2' ഷാർജ സഫാരി മാളിൽ നടന്നു. സമാജം പ്രസിഡന്‍റ് സിജാർ സ്നേഹ സാന്ദ്രം അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് വയലാർ ശരച്ഛന്ദ്ര വർമ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര മുഖ്യപ്രഭാഷണം നടത്തി. എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കാടോൺ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം എന്നിവർ സംസാരിച്ചു.

ആലപ്പുഴയിൽനിന്നുള്ള പ്രവാസിയും എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനി ഉടമയുമായ ആർ. ഹരികുമാറിന് മെറിറ്റോറിയസ് സർവിസ് അവാർഡും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ആലപ്പുഴക്കാരി പ്രമേയ പ്രതീഷിന് ടാസ്ലിങ് ടാലന്‍റ് അവാർഡും നൽകി ആദരിച്ചു. സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ട്രഷറർ പ്രതാപ് കുമാർ നന്ദിയും പറഞ്ഞു. ഘോഷയാത്ര, ചെണ്ടമേളം, വള്ളംകളി, തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്ത നൃത്യങ്ങൾ, ബോംബെ ലേലം, ഓണസദ്യ തുടങ്ങിയവ മാറ്റുകൂട്ടി. ഗായകൻ അക്ബർ ഖാന്‍റെ നേതൃത്വത്തിൽ ബ്ലൈൻഡ്‌സ് ഗ്രൂപ്പ് നടത്തിയ മെഗാ മ്യൂസിക്കൽ ഷോയും ഉണ്ടായിരുന്നു. വൈഗ സ്മിത്ത്, മെറില്ല ആൻഡേഴ്സൺ, ഷൈനി ജോബിൾ എന്നിവർ അവതാരകരായി. അനിൽ തലവടി ലേലം വിളിക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ നജീബ് അമ്പലപ്പുഴ, ബിനു ആനന്ദ്, അലൻ കോരുത്, ഷിബു മാത്യു, ജോഫി ഫിലിപ്, അഡ്വ. അരുൺ കുമാർ, അമീർ ആലപ്പുഴ, ഹരി ഭക്തവത്സൻ, തോമസ് ജോർജ്, ഷിയാസ് മാന്നാർ, സ്മിത അജയ്. ഗായത്രി എസ്.ആർ. നാഥ്, ട്രിൻഷാ, സുചിത്ര പ്രതാപ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Alappuzhotsavam Season 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.