അൽഐൻ: മലങ്കര ഓര്‍ത്തഡോക്‍സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും അൽഐൻ സെൻറ് ഡയനീഷ്യസ് ഓർത്തഡോക്സ് പള്ളിയുടെ കാവൽപിതാവുമായ വട്ടശ്ശേരിൽ ഗീവർഗീസ് ഡയനീഷ്യസ് തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആഘോഷിക്കുന്നു. ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം പെരുന്നാൾ ശുശ്രുഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഫെബ്രുവരി 27, 28 തീയതികളിൽ രാത്രി 7.30ന് ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ സന്ധ്യാ നമസ്കാരവും സുവിശേഷ പ്രസംഗവും നടത്തും. മാർച്ച് ഒന്നിന് വൈകീട്ട് സന്ധ്യാനമസ്കാരം, ധ്യാന പ്രസംഗം, പ്രദിക്ഷണം, ആശിർവാദം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും.
മാർച്ച് രണ്ടിന് രാവിലെ എട്ടിന് പ്രഭാതനമസ്കാരവും 8.30ന് യുവജനപ്രസ്ഥാനം യു.എ.ഇ സോണലിെൻറ ആഭിമുഖ്യത്തിൽ യു.എ.ഇയിലെ ഏഴു ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുക്കുന്ന തീർത്ഥാടനത്തിനു സ്വീകരണവും ഒമ്പതിന് മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, നേർച്ച നേർച്ച വിളമ്പ്, കൊടിയിറക്കം എന്നിവ നടക്കും. ഇടവകയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനവും നടത്തും. പെരുന്നാൾ ശുശ്രുഷകൾക്ക് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. തോമസ് ജോൺ മാവേലിൽ കൊടി ഉയർത്തി. കൺവീനർമാരായ തോമസ് ഡാനിയേൽ, എം.വി. എബ്രഹാം, ഇടവക സെക്രട്ടറി ഫിലിപ്പ് തോമസ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.