ക്യുബേക്ക് സംരംഭം അൽഖയാം ഗ്രൂപ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പിടൽ ചടങ്ങ്
ദുബൈ: ഖത്തറിലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ ക്യുബേക്കിന് കീഴിൽ 75 ദശലക്ഷം ദിർഹം മുതൽമുടക്കിൽ ദുബൈ ഇൻവെസ്റ്റ്മെന്റ്സ് പാർക്കിൽ ആരംഭിച്ച സംരംഭം പ്രമുഖ ബേക്കറി ഗ്രൂപ്പായ അൽ ഖയാം ഏറ്റെടുത്തു. അൽ ഖയാം ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസുഫ് ഹാജിയും ഉമ്മുസൈദ് ബേക്കറിയുടെ (ആർ.ഐ.എസ്.ഇ) പ്രതിനിധി എബ്രഹാം പുത്തൂരും കൺസൾട്ടന്റ് ലൈജു കെ.അഹമ്മദിന്റെ സാന്നിധ്യത്തിൽ ഏറ്റെടുക്കൽ കരാറിൽ ഒപ്പുവെച്ചു.
ചടങ്ങിൽ അൽഖയാം ഗ്രൂപ് ഡയറക്ടർ അനൂപ് ഷാ, ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് കണ്ണിയത്ത് തുടങ്ങിയവരും രണ്ട് കമ്പനികളുടെയും സീനിയർ മാനേജർമാരും സ്റ്റാഫ് പ്രതിനിധികളും പങ്കെടുത്തു.
50 വർഷത്തിൽ കൂടുതൽ ബേക്കറി മേഖലയിൽ പാരമ്പര്യമുള്ള അൽഖയാം ഗ്രൂപ്പിന് പുതിയ സംരംഭം ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ടതും ഗുണമേന്മയുള്ളതുമായ പുതിയ ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ സഹായകരമാണെന്ന് ചെയർമാൻ യൂസുഫ് ഹാജി പറഞ്ഞു.
ഉപഭോക്താക്കളെ സന്തുഷ്ടരാക്കാൻ പുതിയ ഉൽപന്നങ്ങൾ എത്രയും വേഗത്തിൽ ലഭ്യമാക്കുമെന്നും കൂടുതൽ സഹകരണം ഉപഭോക്താക്കളിൽനിന്ന് പ്രതീക്ഷിക്കുന്നതായും ഗ്രൂപ് ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.