അൽ ദൈദ് റോഡ് വികസനം: ശൈഖ് സുൽത്താൻ 10 കോടി അനുവദിച്ചു

ഷാർജ: ഷാർജയുടെ ഉപനഗരവും കാർഷികമേഖലയുമായ അൽ ദൈദിലെ മൂന്ന് പാതകളുടെ വികസനത്തിന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 10 കോടി ദിർഹം അനുവദിച്ച് ഉത്തരവിട്ടു.

ദൈദ് പട്ടണത്തെ മലീഹ റോഡുമായി ബന്ധിപ്പിക്കുന്ന അൽ വെഷാ റോഡ്, രക്തസാക്ഷി സുൽത്താൻ ബിൻ മുഹമ്മദ് ബിൻ ഹുവൈദാൻ റോഡ്, ഫലജ് അൽ മുഅല്ലയിലേക്ക് പോകുന്ന ശൈഖ് റാഷിദ് ബിൻ സലേം ബിൻ ഫദേൽ എന്നീ റോഡുകളുടെ രണ്ടു ദിശകളും മൂന്നുവരി പാതകളായി വികസിപ്പിക്കാനാണ് തുക ചെലവഴിക്കുക.

യു.എ.ഇയിലെ വിവിധ മേഖലകളിലേക്ക് നിർമാണവസ്തുക്കൾ കൊണ്ടുപോകുന്നതും ആദ്യ ടോൾ പാതയുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നതുമായ അൽ വെഷാ റോഡി​െൻറ വികസനം ചരക്കുവാഹനങ്ങളുടെ നീക്കം എളുപ്പമാക്കും.

Tags:    
News Summary - Al Daid Road Development: Sheikh Sultan sanctioned Rs 10 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.