അബൂദബി അല്‍വഹ്ദ മാളില്‍ അല്‍ ബെയ്ക്ക് ശാഖ തുടങ്ങുന്നതു സംബന്ധിച്ച പ്രഖ്യാപന ചടങ്ങ്


അബൂദബി അല്‍വഹ്ദ മാളിലുംഅല്‍ ബെയ്ക്ക് തുറക്കുന്നു

അബൂദബി: സൗദിയില്‍ നിന്നുള്ള പ്രമുഖ ഫാസ്റ്റ്ഫുഡ് ശൃംഖല അല്‍ ബെയ്ക്ക് അബൂദബിയിലും. അല്‍ ബെയ്ക്ക് അല്‍വഹ്ദ മാളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

9500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ യു.എ.ഇയിലെ അഞ്ചാമത്തെ ശാഖയാണ് അബൂദബിയില്‍ വരുന്നത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളിലാണ് നിലവിലുള്ളത്. അല്‍ബെയ്ക്കിന്‍റെ യു.എ.ഇയിലെ ഏറ്റവും വലിയ ശാഖയാണ് അല്‍വഹ്ദ മാളിലേതെന്ന് ജനറല്‍ മാനേജര്‍ നവനീത് സുധാകരന്‍ പറഞ്ഞു. ഔട്ട്‌ലറ്റിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്.

ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഷത്തില്‍ രണ്ടു കോടി സന്ദര്‍ശകര്‍ എത്തുന്ന സ്ഥലമാണ് അല്‍വഹ്ദ മാള്‍. 1974ല്‍ ജിദ്ദയില്‍ ആരംഭിച്ച അല്‍ബെയ്ക്കിന് അബൂദബിയില്‍ രണ്ട് ഔട്ട്‌ലറ്റുകള്‍ കൂടി തുറക്കാന്‍ പദ്ധതിയുണ്ട്. മൂന്നു വര്‍ഷത്തിനിടയില്‍ യു.എ.ഇയില്‍ 56 ശാഖകളാണ് ലക്ഷ്യം. രാജ്യാന്തര ബ്രാന്‍ഡായ അല്‍ബെയ്ക്കിനെ അല്‍വഹ്ദ മാളില്‍ എത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് ലൈന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് മാനേജ്‌മെന്‍റ് ഡയറക്ടര്‍ വാജിബ് അല്‍ ഖൂരി അഭിപ്രായപ്പെട്ടു.




Tags:    
News Summary - Al Beik is also opening at Al Wahda Mall, Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.