ദുബൈ: വ്യത്യസ്ത ഷോപ്പിങ് അനുഭവം സമ്മാനിച്ച് യൂനിയന്‍ കോപിന്‍റെ അല്‍ ബര്‍ഷ സൗത്ത് മാള്‍. ദുബൈയിലെ അല്‍ബര്‍ഷ സൗത്ത് ഏരിയയില്‍ ആധുനിക നിലവാരത്തിലാണ് മാള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 45ലേറെ കടകളും വിനോദത്തിനും ഫാമിലി ഷോപ്പിങ്ങിനും മറ്റ് ആക്ടിവിറ്റികള്‍ക്കുമായുള്ള സ്ഥലങ്ങളും റസ്റ്റാറന്‍റുകളും പ്രാദേശിക, അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്ന കടകളും മാളിലുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായ സേവനങ്ങള്‍ മാള്‍ പ്രദാനം ചെയ്യുന്നു. റീട്ടെയില്‍ സെക്ടറിലെ പുതിയ വികസനങ്ങള്‍ക്ക് അനുസരിച്ച് അന്താരാഷ്ട്ര നിലവാരം മുന്‍നിര്‍ത്തിയാണ് മാള്‍ നിർമിച്ചിരിക്കുന്നത്.
അല്‍ ബര്‍ഷ സൗത്ത് 1, 2, 3, 4, അല്‍ ബര്‍ഷ 1, 2, 3, മിറാക്കിള്‍ ഗാര്‍ഗന്‍, ദുബൈ ഹില്‍സ്, മോട്ടോര്‍ സിറ്റി എന്നിങ്ങനെ സമീപപ്രദേശങ്ങളിലെ വിവിധ ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് മാളിന്‍റെ ലൊക്കേഷന്‍. വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകൾ, റസ്റ്റാറന്‍റുകൾ, സലൂണുകള്‍, തയ്യല്‍ക്കടകള്‍, കോസ്‌മെറ്റിക്‌സ്, ഗിഫ്റ്റ്‌സ്, പെര്‍ഫ്യൂമുകള്‍, കഫേകള്‍, സ്വീറ്റ്, ഇലക്ട്രോണിക്‌സ്, ജുവലറി സ്‌റ്റോറുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയും മാളിലുണ്ട്. അല്‍ ബര്‍ഷ സൗത്ത് മാളിലും യൂനിയന്‍ കോപിന്‍റെ ഹൈപ്പര്‍മാര്‍ക്കറ്റുണ്ട്. വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളും ആഴ്ചതോറും മാസംതോറുമുള്ള പ്രമോഷനുകളും
65 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്ന ഓഫറുകളും കോഓപറേറ്റിവിന്‍റെ മറ്റു ശാഖകളിലെപ്പോലെ ഇവിടെയുമുണ്ട്. മാംസ്യം, ചാസ്, മത്സ്യം, കോസ്‌മെറ്റിക്‌സ്, പച്ചക്കറികള്‍, മറ്റ് വസ്തുക്കള്‍ എന്നിവ മാളില്‍ ലഭ്യമാണെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.