അൽഐൻ: ശനിയാഴ്ച മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന പ്രശസ്തമായ അൽ ഹുസ്ൻ ഫെസ്റ്റിവലിൽ അൽഐൻ മൃഗശാലയും പങ്കുചേരുന്നു. പരിസ്ഥിതി സംരക്ഷണത്തിലും വന്യജീവി പരിപാലനത്തിലും മൃഗശാല നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. മൃഗശാലാ ബൂത്ത് സന്ദർശിക്കുന്നവർക്ക് എൻട്രി ടിക്കറ്റുകളിലും ‘അൽഐൻ സഫാരി’ ടിക്കറ്റുകളിലും 50 ശതമാനം ഇളവ് ലഭിക്കും.
കൂടാതെ പ്രീമിയം ‘അഹ്ലൻ’ സർവിസിന് 30 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി അവബോധം വളർത്തുന്നതിനായുള്ള വിജ്ഞാനപ്രദമായ കളികളും മൃഗങ്ങളെ അടുത്തറിയാനുള്ള അവസരങ്ങളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.ഇമാറാത്തി മൂല്യങ്ങളും പ്രകൃതിയുമായുള്ള സഹവർത്തിത്വവും ഉയർത്തിപ്പിടിച്ചാണ് മൃഗശാലയുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനായുള്ള മൃഗശാലയുടെ വിവിധ പദ്ധതികളെക്കുറിച്ചും സന്ദർശകർക്ക് ഇവിടെനിന്ന് മനസ്സിലാക്കാം. പക്ഷികളെയും ഉരഗങ്ങളെയും അടുത്തറിയാനും അവക്ക് ഭക്ഷണം നൽകാനും മേളയിൽ സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.