ടയർപൊട്ടി കാർ മറിഞ്ഞ്​ അപകടം; തിരൂർ സ്വദേശിനി അൽഐനിൽ മരിച്ചു

അൽഐൻ: അൽഐൻ അൽ ഖസ്നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിനി മരിച്ചു. പെരുന്തല്ലൂർ അബ്ദുൽ മജീദിന്‍റെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ്​ (മുത്തു -41) മരിച്ചത്​.

ഞായറാഴ്ച രാത്രിയാണ്​ അപകടം. കഴിഞ്ഞ വ്യാഴാഴ്ച സന്ദർശക വിസയിലെത്തിയ ജസീന രണ്ട്​ ദിവസം സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന്​ അബൂദബിയിലേക്ക്​ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്‍റെ ടയർപൊട്ടി മറിയുകയായിരുന്നു. ജസീന സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ മജീദ്, രണ്ട് മക്കൾ, ജസീനയുടെ സഹോദരൻ, മകൻ, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. മൂന്നുപേർ അൽഐൻ തവാം ആശുപ​ത്രിയിൽ ചികിത്സയിലാണ്.

അൽഐൻ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ജസീനയുടെ ഭർത്താവ് അബ്ദുൽ മജീദ് അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. മക്കൾ: മുഹമ്മദ്‌ ശാമിൽ, ഫാത്തിമ സൻഹ. പിതാവ്: പെരുന്തല്ലൂർ വെള്ളരിക്കാട് അലവി (ബാപ്പു കാക്ക). മാതാവ്: ഇയ്യാത്തുമ്മ. സഹോദരൻ: അബ്ദുൽ ഹമീദ് (അൽഐൻ).

Tags:    
News Summary - al ain road accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.