Posted On
date_range Updated On
date_range അല്‍ഐന്‍, റാസല്‍ഖൈമ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് പുനരാരംഭിക്കുന്നു
റാസല്‍ഖൈമ: അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്ന് കോവിഡിനെ തുടർന്ന് നിര്‍ത്തിവെച്ച സര്‍വിസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിക്കുന്നു. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 29 വരെ വ്യാഴാഴ്ചകളില്‍ റാസല്‍ഖൈമ-കോഴിക്കോട്, ജൂലൈ ഒന്നുമുതല്‍ ഒക്ടോബര്‍ 28 വരെ അല്‍ഐന്‍-കോഴിക്കോട് എന്നിങ്ങനെയാണ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. അതേ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്ന് തിരികെയും സര്‍വിസ് ഉണ്ടാകും. നേരേത്ത റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടുവീതം സര്‍വിസുകള്‍ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.