ഡബ്ല്യു.എം.സി അൽഐൻ പ്രൊവിൻസ് അംഗങ്ങൾ
അൽഐൻ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായി ആഗോള തലത്തിൽ മത്സരങ്ങളിൽ അൽഐൻ പ്രൊവിൻസ് രണ്ട് ഇനങ്ങളിൽ ഒന്നാം സ്ഥാനവും (പുരുഷ കേസരി, ഓണം റീൽസ്) രണ്ട് ഇനങ്ങളിൽ രണ്ടാം സ്ഥാനവും (മലയാളി മങ്ക, തിരുവാതിരക്കളി) സമൂഹഗാന മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റ് രണ്ടിനങ്ങളായ പൂക്കള മത്സരം, കപ്പിൾ ഡാൻസ് എന്നിവ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹമായി. ഒക്ടോബർ 11ന് ക്ഷീര വികസന വകുപ്പ് മന്തി ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിച്ച ഓണാഘോഷ പരിപാടിയിൽ പ്രമുഖ സിനിമാതാരം ശ്വേത മേനോനാണ് ഫലം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.