അൽഐൻ ഒട്ടകയോട്ട മേളയിലെ കാഴ്ച
അൽഐൻ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശപ്രകാരം, അൽഐനിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാന്റെ മുഖ്യരക്ഷാധികാരത്തിൽ സംഘടിപ്പിക്കുന്ന അൽഐൻ ഒട്ടകയോട്ട മേളക്ക് തുടക്കമായി. അൽഐനിലെ അൽറൗദ കേമൽ റേസ്ട്രാക്കിലാണ് അറബ് പൈതൃകത്തിന്റെ മഹാമേളക്ക് തുടക്കമായത്. ഒട്ടകപ്പന്തയ മത്സരത്തിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് നൽകിവരുന്ന രക്ഷാകർതൃത്വത്തിനും അചഞ്ചലമായ പിന്തുണക്കും, അൽഐൻ മേഖലയിൽ മേള നടത്താനുള്ള അദ്ദേഹത്തിന്റെ നിർദേശത്തിനും ഫെസ്റ്റിവലിൽ പങ്കെടുത്ത ഒട്ടക ഉടമകൾ നന്ദി അറിയിച്ചു. പരമ്പരാഗത ഇമാറാത്തി പൈതൃകം ഇത്തരം പരിപാടികളിലൂടെ പ്രോത്സാഹിപ്പിക്കുന്നതിൽ നേതൃത്വം നൽകുന്ന ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാനോട് ആത്മാർത്ഥമായ കൃതജ്ഞതയുണ്ടെന്നും ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.