ദുബൈ: നാടണയാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് സൗജന്യ വിമാനമൊരുക്കി അക്കാഫ് വോളൻറിയർ ഗ്രൂപ്പ്. ശനിയാഴ്ച ദുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള ചാർട്ടർ വിമാനത്തിൽ 190 പേരെയാണ് നാട്ടിലെത്തിക്കുന്നത്. ജനറൽ കൺവീനർ സാനു മാത്യു, ജോയൻറ് ജനറൽ കൺവീനർ ഷുജാ സോമൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് പേർ വീതം അടങ്ങുന്ന 25ഓളം സംഘങ്ങളുടെ ദിവസങ്ങളായുള്ള പ്രയത്നത്തിെൻറ ഫലമായാണ് വിമാനം ചാർട്ടർ ചെയ്യുന്നത്. ഓൺലൈൻ വഴി ലഭിച്ച രജിസ്ട്രേഷൻ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് അർഹരായവർക്ക് യാത്ര ഒരുക്കിയത്. തിരുവനന്തപുരം എൻജിനീയറിങ് കോളജ് അലൂമിനിയുടെ ഭാഗമായ ടി.എൻ. കൃഷ്ണകുമാർ 55ഓളം പേർക്കുള്ള ടിക്കറ്റ് സ്പോൺസർ ചെയ്തു.
അക്കാഫ് വോളൻറിയർ ഗ്രൂപ്പിലെ നേതാക്കളായ ഡോ. ജെറോ, ഷാജി എ.ആർ, രാജേഷ് പിള്ള, ഷക്കീർ ഹുസൈൻ, അനിൽ കുമാർ, ബിനിൽ സ്കറിയ, മുനീർ സി.എൽ. എന്നവരടങ്ങുന്ന നിര ഇതിനു വേണ്ടി പരിശ്രമിച്ചു. കേരളത്തിലെ നിരവധി മന്ത്രിമാർ എം.പിമാർ, എം.എൽ.എമാർ എന്നിവർ ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചതായി ജനറൽ കൺവീനർ സാനു മാത്യു, സീനിയർ ലീഡർമാരായ പോൾ ടി. ജോസഫ്, റാഫി പട്ടേൽ, മച്ചിങ്ങൽ രാധാകൃഷ്ണൻ, വെങ്കിട് മോഹൻ, ബുഹാരി അബ്ദുൽ കാദർ, ദീപു എ.എസ്, നൗഷാദ് മുഹമ്മദ്, ഷൈൻ ചന്ദ്രസേനൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.