ഇഫ്താർകിറ്റ് വിതരണത്തിൽ പ​​ങ്കെടുക്കുന്ന അക്കാഫ്​ അസോസിയേഷൻ അംഗങ്ങൾ

അക്കാഫ് അസോസിയേഷൻ​ ഇഫ്താർകിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ്ഞു

ദുബൈ: ലേബർ ക്യാമ്പുകളിൽ റമദാൻ ഒന്ന് മുതൽ അക്കാഫ് അസോസിയേഷൻ ആരംഭിച്ച ഇഫ്താർ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്​. ഇതുവരെ മൂന്ന് ലക്ഷത്തോളം കിറ്റുകൾ അൽഖൂസിലെയും, സോനാപൂരിലെയും വിവിധ ലേബർ ക്യാമ്പുകളിലും ഖിസൈസിലെ അബൂബക്കർ സിദ്ദീഖ്​ മസ്ജിദ്, ഖിസൈസിലെ രണ്ട് സിഗ്നലുകൾ എന്നിവിടങ്ങളിലുമായി വിതരണം ചെയ്തതായി ഇഫ്താർ ബോക്സ്- 7 ജനറൽ കൺവീനർ ജിജോ അറക്കൻ, ജോയിന്‍റ്​ ജനറൽ കൺവീനർമാരായ റാഹില നിഷാൻ, തമ്പാൻ കെ പറമ്പത്ത്, ജുമീഷ് മാധവൻ, സജി ജോർജ്ജ്, പോൾസൺ മണപ്പുറത്ത് എന്നിവർ അറിയിച്ചു.

ലോക വനിതാ ദിനമായ മാർച്ച് എട്ടിന്​ യു.എ.ഇയിലെ വിവിധ മേഖലയിലുള്ള സ്ത്രീകളാണ് അൽഖൂസിലെ വനിതാ ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. എല്ലാ ശനിയാഴ്ചകളിലും കുട്ടികൾ ഇഫ്താർ കിറ്റ് വിതരണത്തിൽ സജീവമാണ്​​. വിവിധ കോളജ് അലുമ്​നി അംഗങ്ങൾ വിതരണത്തിൽ സജീവമാണെന്ന്​ അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ്​ പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ അറിയിച്ചു. അക്കാഫ് അസോസിയേഷൻ ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ്​ ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ ഗിരീഷ് മേനോൻ, വിൻസന്‍റ്​ന്റ് വലിയ വീട്ടിൽ, സി.എൽ മുനീർ, ആർ. സുനിൽ കുമാർ എന്നിവരും വിവിധ കോളജ് അലുമ്നി ഭാരവാഹികളുമാണ്​ നേതൃത്വം നൽകുന്നത്​. 

Tags:    
News Summary - Akaf Association Iftar Kit distribution exceeds three lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.