അജ്മാന്: അജ്മാന് പൊലീസിന് കീഴിലെ അജ്മാന് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഉപഭോക്തൃ സംതൃപ്തി സൂചികയിൽ 99 ശതമാനം കൈവരിച്ചു. ഉയർന്ന തലത്തിലുള്ള ഉപഭോക്തൃ സംതൃപ്തി കൈവരിക്കുന്നതിനായി വകുപ്പ് നടത്തിയ വലിയ ശ്രമങ്ങളുടെ ഫലമാണിതെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള സർക്കാറിന്റെ ദിശയെ പിന്തുണക്കുന്നതിനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നൂതന സംരംഭങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സേവന വിതരണ സമയം ശരാശരി ഒരു മിനിറ്റും ശരാശരി ഉപഭോക്തൃ കാത്തിരിപ്പ് സമയം 59 സെക്കൻഡിൽ കവിയാത്തതിനാലും ഉപഭോക്തൃ സംതൃപ്തിയിൽ കേന്ദ്രം ഈ മികച്ച നിരക്ക് കൈവരിച്ചതായി ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കൂട്ടിച്ചേർത്തു.
കേന്ദ്രത്തിലെ ജീവനക്കാരുടെ പരിശ്രമവും ചുമതലകൾ നിറവേറ്റുന്നതിനുള്ള അവരുടെ സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.