എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ ഓഫീസ്
അജ്മാന്: വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ നടക്കുന്ന അഞ്ചാമത് പതിപ്പ് നാണയ, സ്റ്റാമ്പ് പ്രദര്‍ശനം സെപ്റ്റംബർ മൂന്നു മുതൽ ഏഴു വരെ നടക്കും. ബഹി അജ്മാൻ പാലസ് ഹോട്ടലിലാണ് അജ്മാൻ ടൂറിസം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് എക്സിബിഷന് അരങ്ങേറുന്നത്.
എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷനുമായി സഹകരിച്ചാണ് വിനോദ സഞ്ചാര വകുപ്പ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തില്‍ ഏകദേശം 10,000ത്തിലധികം അപൂർവ ഇനങ്ങൾ അവതരിപ്പിക്കും. സ്റ്റാമ്പുകളും നാണയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന ശിൽപശാലകളും വിദ്യാഭ്യാസ പ്രഭാഷണങ്ങളും പ്രവർത്തനത്തിൽ ഉൾപ്പെടും. അപൂർവ ഇനങ്ങളുടെ പൊതു ലേലവും നടക്കും. എമിറേറ്റുകളുടെ സമഗ്രമായ പ്രദേശത്തിന്റെയും ചരിത്രവും പുരോഗതിയും വിവരിക്കുന്ന അപൂർവ കറൻസികളുടെയും തപാൽ സ്റ്റാമ്പുകളുടെയും വിശാലമായ ശേഖരം പ്രദർശനത്തിനുണ്ടാകും.
നിരവധി പ്രദർശകരും ഡീലർമാരും പ്രോത്സാഹകരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ അംഗങ്ങളിൽ നിന്നും മറ്റ് വിദഗ്ദ്ധ കൂട്ടായ്മകളില്‍ നിന്നും അപൂർവവും വ്യത്യസ്തവുമായ തപാൽ സ്റ്റാമ്പുകളുടെയും കറൻസികളുടെയും ശേഖരങ്ങൾ പ്രദർശിപ്പിച്ച് യു.എ.ഇയുടെ സാംസ്കാരിക പൈതൃകവും തപാൽ ചരിത്രവും ഉയർത്തിക്കാട്ടാനാണ് പരിപാടിയിലൂടെ വിനോദ സഞ്ചാര വകുപ്പ് ലക്ഷ്യമിടുന്നത്. ശേഖരം വിപുലീകരിക്കുന്നതിന് അതുല്യമായ സ്റ്റാമ്പുകളും നാണയങ്ങളും ആഭരണങ്ങളും സ്വന്തമാക്കാൻ പ്രദര്‍ശനം അവസരം നൽകുന്നുണ്ട്.
അഞ്ച് ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സ്റ്റാമ്പുകളുടെയും കറൻസികളുടെയും ഉടമകൾ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി അന്താരാഷ്ട്ര പ്രദർശകർ പങ്കെടുക്കുന്ന പ്രദർശനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എക്സിബിറ്റർമാർ പങ്കെടുക്കുന്നുണ്ട്. പ്രദർശനം ദിവസവും രാവിലെ പത്ത് മുതൽ വൈകീട്ട് പത്ത് വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.