അജ്മാന്‍: അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിക്ക് ഇന്നൊവേറ്റീവ് സർവീസസ് ആൻഡ് പ്രോഡക്‌ട്‌സ് വിഭാഗത്തിൽ ഗോൾഡൻ പീക്കോക്ക് അവാർഡ് ലഭിച്ചു. എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്മാർട്ട് ഇൻവോയ്സ് ഓഡിറ്റിങ് പദ്ധതിയുടെ വിജയത്തെ മുന്‍ നിര്‍ത്തിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സ് ഇൻ ഇന്ത്യ അവാർഡ് സമ്മാനിച്ചത്.
സപ്പോർട്ട് സർവീസസ് സെക്ടറിന്‍റെ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഹംദാൻ മുഹമ്മദ് അൽ അലി, ഫിനാൻഷ്യൽ അഫയേഴ്‌സ് ഡിപാർട്ട്‌മെന്‍റ് ഡയറക്ടർ അബ്ദുൽ റൗഫ് മഹ്മൂദ് മുഹമ്മദ്, സീനിയർ പേയ്‌മെന്‍റ്സ് അക്കൗണ്ടന്‍റ് ഇസ്സ ഹസ്സൻ അൽ ഷെയർ, സീനിയർ ബജറ്റ് അനലിസ്റ്റ് ഖൽദൂൻ റിഫായ് മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അവാർഡ് സ്വീകരിച്ചു. പദ്ധതിയുടെ വികസനത്തിനും ഈ സുപ്രധാന നേട്ടത്തിനും സംഭാവന നൽകിയ ടീം അംഗങ്ങളുടെ ശ്രമങ്ങളെ ശൈഖ് റാഷിദ് അഭിനന്ദിച്ചു.
പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതന സംവിധാനങ്ങളും ഉപയോഗിക്കുന്നതിന്‍റെ തെളിവാണ് ഈ അവാർഡെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക നടപടിക്രമങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള വിജയകരമായ മാതൃകയാണ് സ്മാർട്ട് ഇൻവോയ്സ് ഓഡിറ്റിങ് പദ്ധതിയെന്ന് ഡോ. ഹംദാൻ മുഹമ്മദ് അൽ അലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.