അജ്മാന്: നഗരസഭ ആസൂത്രണ വികസന വകുപ്പ് നൽകുന്ന സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ‘നവാഫദ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും. ഏഴാമത് പതിപ്പ് പ്രദര്‍ശനം അജ്മാന് സിറ്റി സെന്ററിലാണ് ഒരുക്കുന്നത്. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് ചെയര്മാന് ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കുന്നത്.
വിവിധ മേഖലകളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തയാറാക്കിയ വിവിധതരം ആപ്ലിക്കേഷനുകള്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തും. രാവിലെ പത്ത് മുതല്‍ വൈകീട്ട് പത്ത് വരെ നീളുന്ന പ്രദര്‍ശനത്തില്‍ ജനങ്ങള്‍ക്ക് സേവനങ്ങൾ വിശദീകരിച്ച് നല്‍കും.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും നേരിട്ട് ആശയവിനിമയം നടത്താനും നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ അറിയാനും വികസന നിർദേശങ്ങളെക്കുറിച്ച് പഠിക്കാനും അന്വേഷണങ്ങൾക്ക് ഉത്തരം ലഭിക്കാനും പ്രദര്‍ശനത്തില്‍ അവസരമുണ്ടാകുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് കമ്യൂണിറ്റി ഡിപ്പാർട്മെന്റ് ഡയറക്ടർ ഇബ്രാഹിം സമ്റ അൽ ഷെഹി പറഞ്ഞു. സര്‍ക്കാര്‍ ഓഫിസുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് പരമാവധി സേവനങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യമാണ് നിറവേറ്റുന്നതെന്ന് അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.