Posted On
date_range Updated On
date_range അജ്മാൻ കെ.എം.സി.സി ദേശീയ ദിനാഘോഷം ഇന്ന്
അജ്മാൻ: അജ്മാൻ കെ.എം.സി.സി സംഘടിപ്പിക്കുന്ന 52ാം ദേശീയദിന ആഘോഷ പരിപാടി ശനിയാഴ്ച വൈകീട്ട് ആറിന് അജ്മാൻ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. അഹമ്മദ് തരിയം അൽ ശംസി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി തുടങ്ങിയവർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും കൊല്ലം ഷാഫിയുടെ നേതൃത്വത്തിൽ കലാവിരുന്നും ഉണ്ടായിരിക്കും. ഫൈസൽ കരീം, ഇബ്രാഹീം കുട്ടി, ഇസ്മായിൽ എളമഠം, അഷ്റഫ് നീർച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.