ഖലീദ ഹാത്തിം ജുനൈദ്​ 

അന്ധവിദ്യാര്‍ഥിനിക്ക് തുടര്‍പഠന സൗകര്യമൊരുക്കി അജ്​മാന്‍ കിരീടാവകാശി

അജ്​മാന്‍: അന്ധയായ വിദ്യാര്‍ഥിനിക്ക് സര്‍വകലാശാലയില്‍ തുടര്‍ പഠനത്തിന് സൗകര്യമൊരുക്കി അജ്​മാന്‍ കിരീടാവകാശി.ഹൈസ്​കൂള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ സുഡാന്‍ സ്വദേശിനിയായ വിദ്യാർഥിനി ഖലീദ ഹാത്തിം ജുനൈദിന് സർവകലാശാലയിലെ ഉന്നത പഠനത്തിന് മുഴുവൻ സ്കോളർഷിപ് നൽകണമെന്ന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

വിദ്യാര്‍ഥിനി ഹൈസ്​കൂള്‍ പരീക്ഷയില്‍ 98.93 ശതമാനം മാര്‍ക്ക് നേടിയാണ്‌ വിജയിച്ചത്.പ്രതിബന്ധങ്ങളെ തരണംചെയ്​ത്​ വിദ്യാഭ്യാസ മേഖലയില്‍ മികവ് പുലര്‍ത്തുന്ന ഇത്തരം വിദ്യാര്‍ഥികള്‍ക്ക് സർവകലാശാല, ബിരുദാനന്തര പഠനത്തില്‍ ആവശ്യമായ പിന്തുണ ഉറപ്പാക്കണമെന്ന് കിരീടാവകാശി നിര്‍ദേശം നല്‍കി.

Tags:    
News Summary - Ajman Crown Prince provides further study facilities to a blind student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.