അജ്മാൻ കിരീടാവകാശിയും അജ്മാൻ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ അധ്യക്ഷതയില്‍ അജ്മാൻ ബാങ്ക് ആസ്ഥാനത്ത്
നടന്ന വാര്‍ഷിക യോഗം
അജ്മാന്: റെക്കോഡ് വാർഷിക ലാഭം നേടി അജ്മാൻ ബാങ്ക്. കഴിഞ്ഞവർഷം 44 കോടി ദിര്‍ഹമിൽ അധികമാണ് കമ്പനിയുടെ ലാഭം. അതായത് 213 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2023ലെ അറ്റനഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 213 ശതമാനം വളർച്ചയോടെ അജ്മാൻ ബാങ്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക നേട്ടം കൈവരിച്ചു.
ബാങ്കിന്റെ ആസ്ഥാനത്ത് നടന്ന വാര്‍ഷികയോഗത്തിൽ അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും അജ്മാൻ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി അധ്യക്ഷതവഹിച്ചു. റെക്കോഡ് തകർക്കുന്ന സാമ്പത്തിക ഫലങ്ങൾ അജ്മാൻ ബാങ്കിന്റെ നയപരമായ കാഴ്ചപ്പാടിന്റെയും ഓഹരി ഉടമകൾക്ക് സുസ്ഥിരമൂല്യം നൽകുന്നതിനുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്ന് ശൈഖ് അമ്മാര്‍ പറഞ്ഞു.
യോഗത്തിൽ ബോർഡ് നിരവധി സാമ്പത്തിക, ഭരണപരമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ബിസിനസ് അവലോകനം ചെയ്യുകയും അതനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റ് ചെയർമാനും അജ്മാൻ ബാങ്ക് ഡയറക്ടർ ബോർഡ് വൈസ് ചെയർമാനുമായ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമിയും യോഗത്തിൽ പങ്കെടുത്തു.
2024ൽ അജ്മാൻ ബാങ്ക് ഓഹരി ഉടമകളുടെ ഇക്വിറ്റിയിൽനിന്നുള്ള വരുമാനം 12.9 ശതമാനം (2745 ബേസിസ് പോയന്റ് വർധന) ഉം ആസ്തിയിൽനിന്നുള്ള വരുമാനം 1.8 ശതമാനം (332 ബേസിസ് പോയിന്റ് വർധന) ഉം രേഖപ്പെടുത്തിയിരുന്നു. വിജയത്തിന് നിർണായക പങ്കുവഹിച്ചവരുടെ സമർപ്പണത്തിനും അസാധാരണ പ്രകടനത്തിനും ഡയറക്ടർ ബോർഡിനും മുതിർന്ന മാനേജ്മെന്റിനും എല്ലാ ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായി ശൈഖ് അമ്മാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.