അജ്മാൻ അറേബ്യൻ കുതിര ചാമ്പ്യൻഷിപ്പിൽനിന്ന്
അജ്മാൻ: എമിറേറ്റിലെ അൽ സോറയിൽ നടന്ന അജ്മാൻ അറേബ്യൻ കുതിര ചാമ്പ്യൻഷിപ്പിന് സമാപനം. ശനിയാഴ്ച നടന്ന സമാപന ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി എന്നിവർ പങ്കെടുത്തു.
അറബ് രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച കുതിരകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രധാന ഇവന്റായി അജ്മാൻ കുതിര ചാമ്പ്യൻഷിപ് മാറിയതായി ശൈഖ് ഹുമൈദ് പറഞ്ഞു. യു.എ.ഇയുടെ സമ്പന്നമായ പൈതൃകത്തിന്റെ ഭാഗമായ ഇക്വസ്ട്രിയൻ സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഇത്തരം പരിപാടികൾ നിർണായകമായ പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.