ദുബൈ: ബസിലും മെട്രോയിലുമെല്ലാം കയറി ബർഷയിൽ നിന്ന് ദേരയിൽ പോയി വരുന്നത്ര എളുപ്പത്തിൽ വിമാനയാത്ര നടത്താൻ പറ്റിയാൽ എന്ന് ചിന്തിച്ചിട്ടുണ്ടോ^ എന്നാൽ ഇനി അത് ചിന്തയല്ല, യാഥാർഥ്യമാവുകയാണ്. പാസ്പോർട്ടും തിരിച്ചറിയൽ കാർഡുമൊന്നും കരുതാതെ കൈയും വീശിയുള്ള വിദേശയാത്ര. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതു നടപ്പിൽ വരാൻ ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് മാത്രം മതി. വിമാനതാവള എമിഗ്രേഷെൻറ സുരക്ഷാ പാതയിലുടെ നടക്കുന്ന മാത്രയിൽ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിക്കരിക്കാന്‍ കഴിയുന്ന സംവിധാനമാണ് സാധ്യക്കുന്നത്.
ജൈടെക്‌സ് സാങ്കേതിക വാരത്തില്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആൻറ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഒരുക്കിയ പവലിയനിൽ സുരക്ഷാ പാതയുടെ മാതൃക തയ്യാറാക്കിയിട്ടുണ്ട്. ഒരു ഡസൻ സൂക്ഷ്മ കാമറകൾ ഘടിപ്പിച്ച ഗ്ലാസ് തുരങ്കമാണ് ഇൗ പാത. ഇതിലൂടെ നടക്കവെ നേത്രപടലം പകർത്തി അതു മുഖേന മുഖം തിരിച്ചറിയുന്ന സാേങ്കതിക വിദ്യയാണ് ഉപയോഗിക്കുന്നത്. 10 സെക്കൻറുകൊണ്ട് യാത്രക്കാരൻ ആ പാത കടന്നുപോകവെ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുണ്ടാവുമെന്ന് ദുബൈ എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി പറഞ്ഞു.
സ്മാർട്ട് ടണൽ പദ്ധതി ദുബൈ ജി.ഡി.ആർ.എഫ്.എ-^എമിറേറ്റ് സ് എയർലൈൻസ് എന്നിവർ ചേർന്നാണ് നടപ്പിലാക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സ്മാര്‍ട്ട് ടണലിലൂടെ നടന്ന് പ്രവർത്തനം വിലയിരുത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ സ്മാര്‍ട്ട് പ്രഖ്യാപനങ്ങളുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.