Posted On
date_range Updated On
date_range എയർ ഇന്ത്യ എക്സ്പ്രസ് ഒാഫിസ് ഖാലിദിയയിലേക്ക് മാറ്റി
അബൂദബി: എയർ ഇന്ത്യ എക്സ്പ്രസിെൻറ അബൂദബി ഒാഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. എയർപോർട്ട് റോഡിലെ െകട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഒാഫിസ് ഖാലിദിയയിലെ ബാസ്കിൻ റോബിൻസിന് സമീപത്തെ ബിൻ ഫർദാൻ ടവറിലേക്കാണ് മാറ്റിയത്. ടവറിലെ ലെവൽ ഒന്നിലാണ് തിങ്കളാഴ്ച മുതൽ ഒാഫിസ് പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു.
റമദാനിൽ ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് മൂന്ന് വരെയും രാത്രി ഒമ്പത് മുതൽ 11 വരെയുമാണ് ഒാഫിസ് പ്രവർത്തിക്കുക. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ ഒാഫിസ് തുറക്കും. മറ്റു മാസങ്ങളിൽ ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയുമാണ് പ്രവർത്തന സമയം. നേരത്തെയുണ്ടായിരുന്ന 026313789 എന്ന ഫോൺ നമ്പറിൽ മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.