പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ ഇ​രു​ട്ട​ടി; ര​ക്ഷി​താ​ക്ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ സ​ർ​വി​സ്​ ചാ​ർ​ജ്​ ഇ​ര​ട്ടി​യാ​ക്കി

ദു​ബൈ: പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്ക് വീ​ണ്ടും ഇ​രു​ട്ട​ടി​യു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്. ര​ക്ഷി​താ​ക്ക​ൾ അ​നു​ഗ​മി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഈ​ടാ​ക്കി​യി​രു​ന്ന സ​ർ​വി​സ്​ ചാ​ർ​ജ്​ ഇ​ര​ട്ടി​യാ​ക്കി. 5,000 രൂ​പ​യി​ൽ​നി​ന്ന്​ ഒ​റ്റ​യ​ടി​ക്ക്​ 10,000 രൂ​പ​യാ​ക്കി​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. കു​ട്ടി​ക​ളു​ടെ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​ന്​ പു​റ​മെ​യാ​ണ്​ സ​ർ​വി​സ്​ ചാ​ർ​ജെ​ന്ന പേ​രി​ൽ വ​ൻ തു​ക പി​ഴി​യു​ന്ന​ത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ യാ​ത്ര ചെ​യ്യു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക്​ 2018 മു​ത​ലാ​ണ്​ സ​ർ​വി​സ്​ ചാ​ർ​ജ്​ ന​ട​പ്പി​ലാ​ക്കി​യ​ത്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ വെ​ബ്​​സൈ​റ്റി​ലെ വി​വ​ര​ങ്ങ​ൾ പ്ര​കാ​രം യു.​എ.​ഇ​യി​ൽ അ​ഞ്ചി​നും 18നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ്​ ര​ക്ഷി​താ​ക്ക​ൾ അ​നു​ഗ​മി​ക്കേ​ണ്ട വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ​റ്റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ അ​ഞ്ചി​നും 16നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. അ​തേ​സ​മ​യം ര​ണ്ട്​ മാ​സം മു​മ്പു​ത​ന്നെ, പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​വി​സ്​ ചാ​ർ​ജ്​ പ​രി​ഷ്ക​രി​ച്ചി​രു​ന്ന​താ​യി എ​യ​ർ ഇ​ന്ത്യ​ൻ എ​ക്സ്​​പ്ര​സ്​ കാ​ൾ​സെ​ന്‍റ​ർ ഏ​ജ​ന്‍റ്​ പ​റ​ഞ്ഞു.

എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ തീ​രു​മാ​നം യു.​എ.​ഇ​യി​ലെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ വ​ൻ തി​രി​ച്ച​ടി​യാ​ണ്. മി​ക്ക ര​ക്ഷി​താ​ക്ക​ൾ​ക്കും അ​വ​ധി ല​ഭി​ക്കാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളെ ത​നി​ച്ചാ​ണ്​ നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ചി​രു​ന്ന​ത്.

ഇ​വ​രെ തി​രി​കെ എ​ത്തി​ക്കാ​നാ​യി ഉ​യ​ർ​ന്ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കൂ​ടാ​തെ സ​ർ​വി​സ്​ ചാ​ർ​ജി​ന​ത്തി​ലും വ​ൻ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന​താ​യി ദു​ബൈ താ​മ​സ​ക്കാ​രി​യാ​യ ആ​ലു​വ സ്വ​ദേ​ശി​നി ദി​ൽ​ഷാ​നി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ മ​ക​ൾ നാ​ട്ടി​ൽ​നി​ന്ന്​ ദു​ബൈ​യി​ലെ​ത്തി​യ​ത്. വി​മാ​ന ടി​ക്ക​റ്റി​ന്​ കൊ​ള്ള​നി​ര​ക്കി​ൽ പൊ​റു​തി​മു​ട്ടി​യ പ്ര​വാ​സി​ക​ളെ വീ​ണ്ടും പി​ഴി​യു​ന്ന വി​മാ​ന ക​മ്പ​നി​ക​ളു​ടെ നി​ല​പാ​ടി​നെ​തി​രെ വ​ൻ ​പ്ര​തി​ഷേ​ധ​മാ​ണ്​ ഉ​യ​രു​ന്ന​ത്.

Tags:    
News Summary - Air India Express-Service charge double for children who are travelling without parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.