Posted On
date_range Updated On
date_range എയർ അറേബ്യ യാത്രക്കാർക്ക് അബൂദബി ഹംദാൻ സ്ട്രീറ്റിൽ ചെക്ക് ഇൻ ചെയ്യാം
അബൂദബി: അബൂദബി വിമാനത്താവളം വഴി യാത്രചെയ്യുന്ന എയർ അറേബ്യ യാത്രക്കാർക്ക് ഹംദാൻ സ്ട്രീറ്റിൽ ചെക്ക് ഇൻ സൗകര്യമൊരുക്കി. ബാഗേജുകൾ ഇവിടെ നൽകാനും സൗകര്യമുണ്ട്. വിമാനം പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുതൽ 24 മണിക്കൂർ മുമ്പുവരെ ഇവിടെ ചെക്ക് ഇൻ, ബാഗേജ് സൗകര്യമുണ്ടായിരിക്കും.
തിരക്കുപിടിച്ച് വിമാനത്താവളത്തിലേക്ക് പോകുന്നത് ഒഴിവാക്കാനും വിമാനത്താവളത്തിൽ അധിക സമയം ചെലവഴിക്കുന്നത് ഒഴിവാക്കാനും ഈ സൗകര്യങ്ങൾ ഉപകരിക്കും.
ഹംദാന്‍ സ്ട്രീറ്റിലെ ജംബോ ഇലക്ട്രോണിക്‌സിന് സമീപമുള്ള എയര്‍ അറേബ്യ സെയില്‍സ് ഷോപ്പില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയാണ് സേവനം. ബാഗേജ് ഇവിടെനിന്ന് വിമാനത്താവളത്തിലേക്ക് അയക്കും. എയര്‍ അറേബ്യയും ഇത്തിഹാദ് എയര്‍വേസും സംയുക്തമായി 2020 ജൂലൈയിലാണ് പുതിയ എയര്‍ലൈന്‍ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.