എ.ഐ മച്ചാൻസിൽ കല്ലുവും മാത്തുവും
ഷാര്‍ജ: തമാശകള്‍ പറഞ്ഞും വിജ്ഞാനം പകര്‍ന്നും സമ്മാനങ്ങള്‍ വാരി വിതറി കമോണ്‍ കേരള വേദിയെ കൈയിലെടുത്ത് കല്ലുവും മാത്തുവും. സ്വതസിദ്ധമായ ശൈലിയില്‍ കളിചിരികളും കുറുമ്പും കരവിരുതുമായി കാണികളെ കുടുകുടാ ചിരിപ്പിച്ച് തുടങ്ങിയ രാജ് കലേഷും മാത്തുക്കുട്ടിയും സദസ്യര്‍ക്ക് മുന്നില്‍ ഒട്ടേറെ ചോദ്യങ്ങളും എറിഞ്ഞാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ എണ്ണമെത്ര ? ബുര്‍ജ് ഖലീയുടെ നിലകള്‍ എത്ര ? ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേത് ? തുടങ്ങിയ വ്യത്യസ്ത ചോദ്യങ്ങളുമായാണ് എ.ഐ മച്ചാന്‍സ് സദസ്സിനെ അഭിമുഖീകരിച്ചത്. ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയവരെ വേദിയില്‍ നിര്‍ത്തി ട്രോളി സമ്മാനങ്ങള്‍ നല്‍കിയാണ് യാത്രയാക്കിയത്. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണവും പുതുമയുള്ള ‘ഐറ്റംസു’മായാണ് കല്ലുവും മല്ലുവും കമോണ്‍ കേരള വേദിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.