അൽ അഖ്റൂബി പള്ളിയിലിരുന്നാൽ തിരമാലകളുടെ ദിക്​റുപാട്ട്​ കേൾക്കാം 

ഷാർജ: മുത്തുവാരലിനും മത്സ്യബന്ധനത്തിനും പേരുകേട്ട മേഖലയായിരുന്നു ഷാർജയിലെ അൽഖാൻ.  സമുദ്രത്തെക്കുറിച്ച്​ അഗാധ പാണ്ഡിത്യമുള്ള,  ഭൂപടങ്ങൾ സ്വയം തയ്യാറാക്കിയിരുന്ന ഒ​േട്ടറെ സാഹസികർ  അന്നിവിടെ ഉണ്ടായിരുന്നു. ഇവരുടെ ജീവിതച്ചുറ്റുപാടിൽ നിന്ന്​  വിശാലമായ പട്ടണം ഇവിടെ രൂപപ്പെട്ടു. ഇന്നും പൗരാണിക ഗ്രാമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഷാർജ ഈ പ്രദേശത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നു. ഇവിടെ ഒരു പള്ളിയുണ്ട്, അൽ അഖ്റൂബിയ മസ്​ജിദ്. റമദാനിലെ ദിനരാത്രങ്ങളിൽ  കരക്കാറ്റും കടൽക്കാറ്റും പ്രാർഥനാ മന്ത്രങ്ങളുമായി പള്ളിയെ വലം വെക്കുന്നതായി തോന്നും.  സമുദ്രങ്ങളുടെ ആഴങ്ങളിലേക്ക് മുത്ത് തേടി സാഹസിക യാത്ര നടത്തിയിരുന്ന റാഷിദ് അൽ അഖ്റൂബി 1904ലാണ്​ പള്ളി നിർമിച്ചത്​. കടലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രാർഥന നടത്താനും വിശ്രമിക്കാനും ലക്ഷ്യമിട്ടായിരുന്നു   നിർമാണം.  

മിനാരം പള്ളിയിൽ നിന്ന് 30 മീറ്റർ അകലെയായിട്ടാണ് സ്​ഥാപിച്ചിട്ടുള്ളത്. ബദുബിയൻ നിർമാണ കലയുടെ ചാരുതയാണിത്. കടലിൽ നിന്ന് ഒരുവിളിപ്പാടകലെയാണ് പള്ളി. അകത്തും പുറത്തും കാറ്റും വെളിച്ചവും നൽകുന്നത് പ്രകൃതി തന്നെ. ജസ്​റ്റിസ്​ ആൻഡ് ഇസ്​ലാമിക് അഫയേഴ്സ്​ മന്ത്രാലയത്തി​​​െൻറയും ഔകാഫി​​​െൻറയും അണ്ടർസെക്രട്ടറിയും റാഷിദ് അൽ അഖ്റൂബിയുടെ മകനുമായ  ഉബൈദ് റാഷിദ് അൽ അഖ്റൂബിയാണ്​ ഇപ്പോൾ പള്ളി പരിപാലിക്കുന്നത്. നവീകരണത്തിന് പണം മുടക്കുന്നതും ഇദ്ദേഹം തന്നെ. കടലിൽ നിന്ന് ശേഖരിച്ച കല്ലും മണ്ണും പവിഴപ്പുറ്റുകളും കൊണ്ടാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. പള്ളി വളപ്പി​​െൻറ മധ്യത്തിലായി ഈന്തപ്പനയും അരികിലായി ഗുൽമോഹറുമുണ്ട്. പള്ളിയിലേക്ക് ജലം എത്തിക്കാനായി തീർത്ത കിണർ അതേപടി തന്നെയുണ്ട്. കുറെകാലം ഉപയോഗിക്കാതെ കിടന്ന ഈ കിണർ അടുത്തിടെയാണ് ഉപയോഗ സജ്ജമാക്കിയത്. മരത്തി​​െൻറ വാതിലും ജനലുകളുമാണ് പള്ളിയിലുള്ളത്. 

ഉത്തരത്തിൽ പാനൂസ്​ വിളക്കുകൾ തൂങ്ങി കിടക്കുന്നു. അഞ്ച് തൂണുകളാണ് മേൽക്കൂരയെ താങ്ങി നിറുത്തുന്നത്. കടലിലേക്ക് നോട്ടം കിട്ടതക്ക വിധത്തിലാണ് ജാലകങ്ങളുള്ളത്. മുത്ത് വാരാൻ പോയവർ വല്ല അപകടത്തിലും പെട്ടാൽ പെട്ടെന്ന് അറിയാനായി  നിർമ്മിച്ചവ.  താഴിക കുടമില്ല എന്നതും  അൽ അഖ്റൂബിയ പള്ളിയുടെ പ്രത്യേകതയാണ്.  

Tags:    
News Summary - agrubiya-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.