അബൂദബി: കൃഷി വളരെ എളുപ്പമാക്കുന്ന റോബോട്ടിെൻറ പ്രദർശനത്തിലൂടെ സഹോദരങ്ങൾ സ യൻസ് ഫെസ്റ്റിൽ ശ്രദ്ധയാകർഷിക്കുന്നു. കൃഷിക്ക് വേണ്ടി നിലെമാരുക്കുന്നതിനും വി ത്ത് വിതക്കുന്നതിനും ഉപയോഗിക്കാവുന്ന ‘അഗ്രിബോട്ടാ’ണ് സഹോദരങ്ങളായ സായിനാഥും സായി സഹാനയും അബൂദബി കോർണിഷിൽ നടക്കുന്ന ഫെസ്റ്റിൽ പ്രദർശിപ്പിക്കുന്നത്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ ഇവർ ചെന്നൈ സ്വദേശികളാണ്.
ആറാം ക്ലാസുകാരനായ സായിനാഥാണ് ‘അഗ്രിബോട്ടി’െൻറ പ്രോഗ്രാമിങ് നടത്തിയത്. റോബോട്ട് രൂപകൽപനയിൽ നാലാം ക്ലാസുകാരിയായ സായി സഹാനയും ഭാഗഭാക്കായി. പ്രോഗ്രാമിങ്ങിന് ഒരു ദിവസവും രൂപകൽപനക്ക് രണ്ടാഴ്ചയും സമയമെടുത്തതായി സായിനാഥും സായി സഹാനയും പറഞ്ഞു. അബൂദബി ബനിയാസിലെ ജെംസ് യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ ഇവർ എമിറേറ്റ്സ് എൻവയൺമെൻറൽ ഗ്രൂപ്പ് (ഇ.ഇ.ജി) അംഗങ്ങളും ‘ഡ്രോപ് ഇറ്റ് യൂത്ത്’ സംരംഭത്തിെൻറ അംബാസഡർമാരുമാണ്.
അബൂദബി സുസ്ഥിരത വാരാചരണത്തിെൻറ ഭാഗമായി മസ്ദർ സിറ്റിയിൽ സംഘടിപ്പിച്ച വിഷൻ കിഡ്സ് പരിപാടിയിൽ മറൈൻ റോബോട്ട് ക്ലീനർ (എംബോട്ട്) ഇരുവരും പ്രദർശിപ്പിച്ചിരുന്നു. അബൂദബി ഇംപീരിയൽ കോളജ് ലണ്ടൻ ഡയബറ്റിസ് സെൻററിൽ ഫൈനാൻസ് മാനേജറായ മണികണ്ഠെൻറയും െജംസ് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജീവനക്കാരിയായ ലളിതയുടെയും മക്കളാണ് സായിനാഥും സായി സഹാനയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.