റാസല്‍ഖൈമ: ഇന്ത്യയില്‍ ആരോഗ്യകരമായ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇടതുമുന്നേറ്റം അനിവാര്യമാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. റാസല്‍ഖൈമയില്‍ ചേതനയുടെ ആഭിമുഖ്യത്തില്‍ നടന്ന ഈദ് -ഓണോല്സവത്തിെൻറ സമാപന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറെക്കാലം നാട് ഭരിച്ച കോണ്‍ഗ്രസിെൻറ ഭരണനയം തന്നെയാണ് സംഘ്പരിവാര്‍ ശക്തിയും പിന്തുടരുന്നത്. വികലമായ സാമ്പത്തിക-വികസന നയങ്ങളില്‍ ഊന്നിയ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്.
ഇതിനെതിരെ പുതിയ സമരമുഖങ്ങള്‍ തുറക്കണം. ഇതിലൂടെ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്ന സംഘ്പരിവാറിനും മൃദുഹിന്ദുത്വ സമീപം സ്വീകരിക്കുന്ന കോണ്‍ഗ്രസിനും എതിരെ ഇടതുബദല്‍ ഉയര്‍ന്നുവരും. കോണ്‍ഗ്രസുകാരനായി ശുഭരാത്രി നേരുന്നയാള്‍ ബി.ജെ.പിക്കാരനായി സുപ്രഭാതം പറയുന്ന അവസ്ഥയില്‍ ഇടതു-കോണ്‍ഗ്രസ് ഐക്യം സാധ്യമല്ല. ഗെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. റാക് ഇന്ത്യന്‍ പബ്ളിക് ഹൈസ്കൂളില്‍ നടന്ന ചടങ്ങ് കൈരളി കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞി കൊടുവളപ്പ് ഉദ്ഘാടനം ചെയ്തു. ചേതന പ്രസിഡന്‍റ് അക്ബര്‍ ആലിക്കര അധ്യക്ഷത വഹിച്ചു. പു.ക.സ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി.കെ. പനയാല്‍, യു.എ.ഇ കൈരളി കണ്‍വീനര്‍ കൊച്ചുകൃഷ്ണന്‍, പ്രശാന്ത്, ബബിത നൂര്‍, ജിതിന്‍ ജൂഡ് എന്നിവര്‍ സംസാരിച്ചു. സുജേഷ് സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു. പൂക്കള മല്‍സരം, ചെണ്ടമേളം തുടങ്ങിയ വിവിധ കലാ-കായിക പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.