അടൂർ എൻ.ആർ.ഐ ഫോറം ഓണാഘോഷവും കുടുംബസംഗമവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനംചെയ്യുന്നു
ദുബൈ: അടൂർ എൻ.ആർ.ഐ ഫോറം ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് വി.പി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. തോമസ് ഉമ്മൻ, അനിൽ മാത്യു, ഷിബു കോശി, ലാൽ ഭാസ്കർ, അജിത് കുര്യൻ, ബിനു സഖറിയ, ബിനു ബാബു, അലക്സ് വർഗീസ്, രാകേഷ് ബാബു, ബിനു മാത്യു എന്നിവർ സംസാരിച്ചു.
അക്കാദമിക് തലത്തിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, സിനിമാറ്റിക് ഡാൻസ്, ക്ലാപ്സ് യു.എ.ഇയുടെ ഗാനമേള, ഓണസദ്യ എന്നിവയോടൊപ്പം അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.