ദുബൈ: ഇന്ത്യൻ അസോസിയേഷൻ ഷാർജ അന്താരാഷ്ട്ര ഡോക്യുമെന്ററി & ഷോർട് ഫിലിം ഫെസ്‌റ്റിവലിനോടനുബന്ധിച്ച് സമഗ്ര സംഭാവനക്കുള്ള സിനിമാ അവാർഡ് അടൂർ ഗോപാലകൃഷ്ണന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. മാർച്ച് 30, 31, ഏപ്രിൽ 1 ദിവസങ്ങളിൽ നടക്കുന്ന ഫിലിം ഫെസ്‌റ്റിവലിൽ അടൂരിനോപ്പം കാമറമാൻ സണ്ണി ജോസഫ്, മികച്ച ചലച്ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള സംസ്ഥാന അവാർഡ് നേടിയ വിധു വിൻസെൻറ് എന്നിവരും പങ്കെടുക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ അക്കാദമിയുടെ ഫെസ്‌റ്റിവൽ ചിത്രങ്ങൾക്കൊപ്പം മാൻഹോളും ഗൾഫിൽ നിർമിച്ച ഹ്രസ്വ ചിത്രങ്ങളും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.