അബൂദബി: അഡ്നോക്കിന്റെ സ്റ്റേഷനുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു തുടക്കമായി. മസ്ദറിന്റെയും ഇ.ഡി.എഫ് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ എമര്ജുമായി അഡ്നോക് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. സുസ്ഥിരതയും പ്രവര്‍ത്തന ക്ഷമതയും മെച്ചപ്പെടുത്തുന്നതിനും ഹരിതഗൃഹവാതക പുറന്തള്ളല്‍ കുറക്കുന്നതിനും പുനരുപയോഗ ഇതര ഊര്‍ജത്തിനുള്ള ആശ്രയം കുറക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
അബൂദബിയിലെ നൂറിലേറെ സര്‍വിസ് സ്റ്റേഷനുകളാണ് ഈ ഘട്ടത്തില്‍ സൗരോര്‍ജത്തിലേക്കു മാറുന്നത്. പ്രതിവര്‍ഷം 30,000ഓളം മെഗാവാട്ട് സൗരോര്‍ജം പദ്ധതിയിലൂടെ ഉൽപാദിപ്പിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 100 കോടി സ്മാര്‍ട്ട് ഫോണുകള്‍ പ്രവര്ത്തിക്കാനാവാശ്യമായ ഊര്‍ജത്തിനു തുല്യമാണിത്. ഇതിലൂടെ 13,000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളലും ഇല്ലാതാക്കാനാവും.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അഡ്നോക്കിന്റെ ദുബൈയിലെ 28 അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ സര്‍വിസ് സ്റ്റേഷനുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു. 6300 മെഗാവാട്ട് വൈദ്യുതിയാണ് ഇവയിലൂടെ ഉൽപാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.