അബൂദബി: സാഹസികരും സഞ്ചാരപ്രിയരുമായ അറബികൾ പ്രായഭേദമില്ലാതെ കാത്തിരിക്കുന്ന പ്രദർശനം നാളെ ആരംഭിക്കും. ആയുധങ്ങളുടെയും കുതിരച്ചമയങ്ങളുടെയും വൻ ശ്രേണികളുമായി 15ാമത് അബുദബി ഇൻറർനാഷനൽ ഹണ്ടിങ് ആൻറ് ഇക്വിസ്ട്രിയൻ പ്രദർശനം (അഡിഹെക്സ്) അബൂദബി നാഷനൽ സ്റ്റേഡിയത്തിലാണ് നടക്കുക. ഭരണാധികാരിയുടെ അൽ ദഫ്ര മേഖലയിലെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് (ഇ.സി.എഫ്) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷകർതൃത്വത്തിൽ 12 മുതൽ 16 വരെ നടക്കുന്ന പ്രദർശനത്തിൽ 40 രാജ്യങ്ങളിൽ നിന്നായി 600 കമ്പനികളാണ് പെങ്കടുക്കുക.
43,000 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന പ്രദർശനം കാണാൻ ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഫാൽക്കൺ പറത്തൽ, കുതിരച്ചമയം, വേട്ട ആയുധങ്ങൾ, സഫാരി ഉപകരണങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ നിരയാണ് ഇവിടെയെത്തുക. ദാനവർഷം പ്രമാണിച്ച് മുൻവർഷങ്ങളേക്കാളേറെ സാംസ്കാരിക പൈതൃക പരിപാടികളും പ്രദർശനത്തിനോടനുബന്ധിച്ച് ഒരുക്കും.ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ ആഗോള അറബിക്കുതിരയോട്ട മത്സരത്തിൽ ദിനേന നാലു ലക്ഷം ദിർഹം സമ്മാനവും നൽകും.
അഡിഹെക്സ് ഡയറക്ടർ അബ്ദുല്ലാ ബുട്ടി അൽ ഖുബൈസി, സംഘാടക സമിതി ചെയർമാൻ മാജിദ് അലി അൽ മൻസൂരി, അബുദബി പൊലീസ് മേധാവി മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾ www.adihex.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.