Representational images
Posted On
date_range Updated On
date_range ഷാർജയിൽ വാഹനാപകടം; മൂന്നു സ്വദേശികൾ മരിച്ചു
ഷാർജ: ഷാർജയിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മൂന്നു സ്വദേശികൾ മരിച്ചു. ഒരാൾക്ക് പരിക്ക്. ഷാർജയിലെ എമിറേറ്റ്സ് സ്ട്രീറ്റിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ച് തകരുകയായിരുന്നുവെന്ന് ഷാർജ പൊലീസ് അറിയിച്ചു.
അമിത വേഗവും വാഹനം പെട്ടെന്ന് വെട്ടിത്തിരിച്ചതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വാഹനത്തിന്റെ വേഗം കുറക്കാനും ട്രാഫിക് നിയമങ്ങൾ പാലിച്ച് ഡ്രൈവ് ചെയ്യാനും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.