അ​ൽ റു​വ​യ്യ​യി​ൽ അ​പ​ക​ടം വ​രു​ത്തി​യ വാ​ഹ​നം

മരുഭൂമിയിൽ വാഹനാപകടം; അഞ്ചു പേർക്ക്​ പരിക്ക്​

ദു​ബൈ: എ​മി​റേ​റ്റി​ലെ അ​ൽ റു​വ​യ്യ​യി​ൽ മ​ണ​ൽ​പ്ര​ദേ​ശ​ത്ത്​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യി ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തും സ്റ്റ​ണ്ടും കാ​ര​ണ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും പ​രി​ക്കേ​റ്റ​വ​രെ​ല്ലാം 18നും 20​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ​തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ്​ അ​പ​ക​ടം സം​ബ​ന്ധി​ച്ച്​ പൊ​ലീ​സി​ൽ വി​വ​രം ല​ഭി​ച്ച​ത്. ട്രാ​ഫി​ക്​ പ​ട്രോ​ളി​ങ്​ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി​യാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തെ​ന്ന്​ ട്രാ​ഫി​ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു.

അ​പ​ക​ടം വ​രു​ത്തി​യ വാ​ഹ​ന​മോ​ടി​ച്ച​ത്​ 19കാ​ര​നാ​യ ഇ​മാ​റാ​ത്തി ഡ്രൈ​വ​റാ​യി​രു​ന്നു. മ​ണ​ൽ​പ്ര​ദേ​ശ​ത്ത്​ സ്റ്റ​ണ്ട്​ കാ​ണി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന്​ വാ​ഹ​നം തി​രി​ച്ച​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രി​ൽ ചി​ല​രു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്.അ​ശ്ര​ദ്ധ​വും സാ​ഹ​സി​ക​വു​മാ​യ ഡ്രൈ​വി​ങ്ങി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ ട്രാ​ഫി​ക്​ പൊ​ലീ​സ്​ ഡ​യ​റ​ക്ട​ർ വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു.

കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ​യും മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​റ്റു സ​ന്ദ​ർ​ശ​ക​രു​ടെ​യും സു​ര​ക്ഷ​ക്കും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഭീ​ഷ​ണി​യാ​ണ്. കു​ടും​ബ​ങ്ങ​ൾ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ​ക്കും ക്യാ​മ്പ്​ ​ചെ​യ്യു​ന്ന ഭാ​ഗ​ങ്ങ​ളി​ലും വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്​ കു​ടും​ബ​ങ്ങ​ൾ​ക്കും മ​റ്റും വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​വി​രു​ദ്ധ​മാ​യി മാ​റ്റം​വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ളു​മാ​യി കു​ട്ടി​ക​ൾ മ​രു​ഭൂ​മി​യി​ലും പൊ​തു​നി​ര​ത്തു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ശ്ര​ദ്ധ വേ​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Accident in desert; Five people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 02:26 GMT