അബുദാബിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

അബുദാബി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മംഗലം സ്വദേശി പരേതനായ പള്ളിപ്പറമ്പിൽ അസൈനാർ മകൻ അലി അഷ്കർ ആണ്​ (26) മരിച്ചത്​. അബുദാബിയിൽ  ഒരു കോഫി ഷോപ്പിൽ  ഡെലിവറി ബോയ്​ ആയി ജോലി ചെയ്യുന്ന അലി ഓടിച്ചിരുന്ന ബൈക്ക് ഒരാഴ്ച മുമ്പ് നജിദാ സ്ട്രീറ്റിലെ ഡിവൈഡറിൽ തട്ടി തെറിച്ചായിരുന്നു അപകടം. 

തലക്ക്  ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ  ചികിത്സയിലായിരുന്ന അലി തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെ മരിക്കുകയായിരുന്നു. സഹോദരിയുടെ വിവാഹത്തിനായി കഴിഞ്ഞ ഡിസംബറിലാണ്  നാട്ടിൽ വന്ന്‌ പോയത്. ആറു വർഷത്തോളമായി ഗൾഫിലുണ്ട്. അവിവാഹിതനാണ്. മാങ്ങാപറമ്പിൽ ഉമൈബയാണ്  മാതാവ്. സഹോദരി  ആരിഫ.

 

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.