അക്കാഫ് എ.പി.എൽ സീസൺ 5ന്റെ ജഴ്സി പ്രകാശന ചടങ്ങ്
ദുബൈ: യു.എ.ഇയിലെ കോളജ് അലുമ്നികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്സ് സംഘടിപ്പിക്കുന്ന അക്കാഫ് പ്രീമിയർ ലീഗ് (എ.പി.എൽ) അഞ്ചാം സീസണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ഗ്രൂപ്പിങ്ങും ജഴ്സി പ്രകാശനവും ദുബൈ നോവോട്ടൽ ഹോട്ടലിൽ നടന്നു.
ജനുവരി 11 മുതൽ ഫെബ്രുവരി 15 വരെ ഷാർജ വിഷൻ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് എ.പി.എൽ സീസൺ 4 അരങ്ങേറുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ആണ് ടൂർണമെന്റ് ബ്രാൻഡ് അംബാസഡർ. ഷാർജ ക്രിക്കറ്റ് കൗൺസിലിന്റെ അടക്കം പിന്തുണയോടെ നടക്കുന്ന കായിക മാമാങ്കത്തിൽ മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ അതിഥികളായി എത്തുമെന്നും സംഘാടകർ അറിയിച്ചു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതവും ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു. അക്കാഫ് ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയന്റ് ട്രഷറർ ഷിബു മുഹമ്മദ്, കോർഡിനേറ്റർ സനീഷ് കുമാർ, എ.പി.എൽ അഡ്വൈസർ ബിന്ദു ആന്റണി, ജനറൽ കൺവീനർമാരായ രാജാറാം ഷാ, ജോൺസൻ മാത്യു, കൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എസ്കോം കോർഡിനേറ്റർമാരായ ബിന്ദ്യ വിശ്വനാഥ്, ബിജു സേതുമാധവൻ, ജോൺ കെ ബേബി, ഗോകുൽ ജയചന്ദ്രൻ, മനു ഷാജി, ജോയന്റ് കൺവീനർമാരായ റിഷാഫ്, ടിന്റു വർഗീസ്, സുധി സാഹിബ്, ശ്യാം ചന്ദ്രബാനു, മനോജ് കെ.കെ, അനി കാർത്തിക് തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.