അബൂദബി: വാട്സ്ആപ്, ഇ-മെയിൽ, സോഷ്യൽ മീഡിയ എന്നിവയിലൂടെ നിയമവിരുദ്ധമായ രീതിയിൽ സഹായവും യാചനയും നടത്തുന്നവർക്കെതിരെ അബൂദബി പൊലീസിെൻറ മുന്നറിയിപ്പ്. ഇത്തരം കാര്യങ്ങളിലേർെപ്പടുന്നത് കുറ്റകൃത്യമാണെന്നും നിയമലംഘനമാണെന്നും സമൂഹത്തെ ചൂഷണം ചെയ്യാൻ നടത്തുന്ന തട്ടിപ്പാണിതെന്നും പൊലീസ് വ്യക്തമാക്കി. വ്യാജ സഹായ അഭ്യർഥനകൾ അവഗണിക്കാൻ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകാതെ ആവശ്യമായ നടപടികൾക്ക് ബന്ധപ്പെട്ട പൊലീസ് അധികൃതർക്ക് ഉടൻ റിപ്പോർട്ട് ചെയ്യാനും അധികൃതർ ആവശ്യപ്പെട്ടു.
റമദാനിൽ ഭിക്ഷാടനം നടത്തുന്ന യാചകരെ സംബന്ധിച്ച് വിവരങ്ങൾ കൈമാറുന്നതിൽ ചിലർ വിമുഖത കാണിക്കുന്നത് നിയമവിരുദ്ധമായ നടപടികൾ തുടരാൻ അവരെ പ്രേരിപ്പിക്കുന്നു. ഇലക്ട്രോണിക് ഭിക്ഷാടനവും പരമ്പരാഗത ഭിക്ഷാടനത്തിന് തുല്യമാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികളും, തന്ത്രങ്ങളും, നാടകീയമായ കഥകളും, കെട്ടിച്ചമച്ച അക്കൗണ്ടുകളും ഇതിനായി തട്ടിപ്പുകാർ ഉപയോഗിക്കുന്നു.
സോഷ്യൽ മീഡിയകളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഒട്ടേറെ അവബോധ ശ്രമങ്ങൾ തുടരുന്നതിനിടയിലും തട്ടിപ്പുകാർ പുതിയ രീതികളുമായി രംഗത്തെത്തുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിനും സമാധാനം വ്യാപിപ്പിക്കുന്നതിനും സഹായിക്കുന്ന പൊലീസ് നടപടികളിൽ എല്ലാവരും സഹകരിക്കണം.തട്ടിപ്പ് ലക്ഷ്യമാക്കുന്ന ഇ-മെയിലുകൾ ലഭിക്കുന്ന പക്ഷം ഉടൻ അബൂദബി പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻററിലേക്ക് 999 എന്ന എമർജൻസി നമ്പറിലോ, 8002626 ടോൾ ഫ്രീ നമ്പറിലോ AMAN 2626, 2828 എന്നീ നമ്പറുകളിൽ ടെക്സ്റ്റ് മെസേജുകളോ, അല്ലെങ്കിൽ aman@adpolice.gov.ae എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കണം. അബൂദബി ജനറൽ കമാൻഡിെൻറ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.